വിളപ്പിൽ സഹകരണ ബാങ്ക് 19 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.
തിരുവനന്തപുരം വിളപ്പിൽ സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 19 ലക്ഷം രൂപ സംഭാവന നൽകി. വിളപ്പിൽ സർവീസ് സഹകരണ ബാങ്കിന്റെ 10ലക്ഷം രൂപയും ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളമായ 8,88,124 രൂപയും പ്രസിഡന്റ് ന്റെ ഒരുമാസത്തെ ഓണറേറിയം 6500/- രൂപയും ബോർഡ്മെമ്പേഴ്സ്ന്റെ സിറ്റിംഗ് ഫീസായ13,500 രൂപയും ഉൾപ്പടെ 19,08124 രൂപയുടെ ചെക്ക് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനു ബാങ്ക് പ്രസിഡന്റ് ചെറുകോട് മുരുകൻ സെക്രട്ടറി റിച്ചാർഡ്സൺ വൈസ് പ്രസിഡന്റ് ബി.സതീഷ് കുമാർ എന്നിവർ ചേർന്നു കൈമാറി.