വിലയകയറ്റം തടയുന്നതിന് ഫലപ്രദമായ ഇടപെടലാണ്  ഗവൺമെന്റ്  നടത്തി വരുന്നതെന്ന് മുഖ്യമന്തി.

adminmoonam

വിലയകയറ്റം തടയുന്നതിന് ഫലപ്രദമായ ഇടപെടലാണ്  ഗവൺമെന്റ്  നടത്തി വരുന്നതെന്ന് മുഖ്യമന്തി പിണറായി വിജയൻ പറഞ്ഞു. കൺസ്യൂമർ ഫെഡിന്റെ സഹകരണ   ഓണം വിപണിയുടെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂരിൽ നിർവഹിക്കുകയായിരുന്ന മുഖ്യമന്ത്രി.   സിവിൽ സപ്ലൈസ് കോർപറേഷനും കൺസ്യൂമർ  ഫെഡും ഇക്കാര്യത്തിൽ മികച്ച പ്രവർത്തനമാണ് നടത്തി വരുന്നത്. വിശേഷ ദിവസങ്ങളിൽ ക്രമാതീതമായി വില കൂടുന്നത്  തടയുന്നതിനാണ് മാർക്കറ്റിലുള്ള   ഇടപെടൽ കൂടുതൽ ശക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.

സംസ്ഥാനത്ത് 3500 ഓണചന്തകളാണ്  കൺസ്യൂമർ ഫെഡ് നടത്തുന്നത്. ഗുണമേന്മയുള്ള 13 ഇനം  നിത്യോപയോഗ സാധനങ്ങൾ   സബ് സിഡി നിരക്കിലും മറ്റ് സാധനങ്ങൾ വിപണി വിലയിൽ കുറച്ചുമാണ് വിൽപന നടത്തുന്നത്. ആദ്യ വിൽപന മുഖ്യമന്ത്രി നിർവഹിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, മുൻ മന്ത്രി കെ.പി.മോഹനൻ,കൺസ്യൂമർ ഫെസ് ചെയർമാൻ എം.മെഹ്ബൂബ് എന്നിവർ സംബസിച്ചു. ജില്ലയിലെ പ്രമുഖ സഹകാരികളും പൊതുപ്രവർത്തകരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News