ലഹരിക്കെതിരെ കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രതിരോധ ജ്വാല
വേണ്ട നമുക്ക് ലഹരി, വേണം നമുക്ക് പുതു പുലരി എന്ന മുദ്രാവാക്യത്തോടെ കുരുന്നു പ്രതിഭകളെ അണിനിരത്തി കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ലഹരിക്കെതിരെ സഹകരണ പ്രതിരോധ ജ്വാല നടത്തി. ദയദ്രേണ, നിരഞ്ജന മധുസൂദന, നിസ്വന.എസ് പ്രമോദ്, വിഗ്‌നേയ്.എ, ധനുഷ്. എം എന്നിവര്‍ ചേര്‍ന്ന് സഹകരണ പ്രതിരോധ ജ്വാല തെളിച്ചു. ലഹരിക്കെതിരെ നടത്തിയ കൂട്ടയോട്ടം തലശ്ശേരി സഹകരണ എ.ആര്‍. നിഖില്‍ കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
നിതാ അനൂപിന്റെ ലഹരി വിരുദ്ധ സംഗീത ശില്‍പ്പം അവതരിപ്പിച്ചു. അശ്വനി കെ. ലഹരി വിരുദ്ധ പ്രസംഗം നടത്തി. ഫ്‌ളവേര്‍സ് ടോപ്പ് സിംഗര്‍ ശ്രീനന്ദ് വിനോദ് ഗാനമാലപിച്ചു. പ്രമുഖ കോച്ചുകളായ മഹി ലേഷിനെയും ജിഷയേയും പ്രതിഭകളെയും ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയന്‍ അനുമോദിച്ചു. അജിന ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.\