മിൽമ- തിരുവനന്തപുരം, എറണാകുളം മേഖലകൾ ലയിപ്പിക്കാൻ കമ്മറ്റി നിർദ്ദേശം.

[email protected]

ക്ഷീര സംഘങ്ങളുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തി,മിൽമയെ അടിമുടി ഉടച്ചുവാർക്കാൻ സർക്കാർ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ക്ഷീര സംഘങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് പഠിച്ച ലിഡാ ജേക്കബ് കമ്മിറ്റി നിർദേശങ്ങൾ നടപ്പാക്കാനാണ് സർക്കാർ നിർദ്ദേശം. ഇതിനായി ഉന്നതാധികാര സമിതിക്ക് രൂപം നൽകി. സമിതി വെള്ളിയാഴ്ച യോഗം ചേർന്ന് തുടർനടപടികൾ വേഗത്തിലാക്കും. മിൽമ എം.ഡി, മൃഗസംരക്ഷണ വകുപ്പിനെയും ക്ഷീരവികസന വകുപ്പിനെയും ഡയറക്ടർമാർ, ക്ഷീരവികസന വകുപ്പ് അഡീഷണൽ സെക്രട്ടറി, ജോയിന്റ് ഡയറക്ടർ, വെറ്റിനറി യൂണിവേഴ്സിറ്റി ഡയറി സയൻസ് ഡീൻ, ലൈവ്സ്റ്റോക്ക് വകുപ്പ് എം.ഡി തുടങ്ങിയവരാണ് സമിതി അംഗങ്ങൾ.

തിരുവനന്തപുരം, എറണാകുളം മേഖലാ യൂണിയനുകൾ ലയിപ്പിക്കാൻ ആണ് കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന നിർദ്ദേശം. ഒപ്പം മേഖലാ യൂണിയനുകളിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള വ്യവസ്ഥയിൽ ഇളവും നിർദ്ദേശിച്ചിട്ടുണ്ട്. സമിതിയിൽ അംഗം അല്ലാത്ത മിൽമ ചെയർമാൻ കമ്മറ്റി നിർദ്ദേശങ്ങൾക്കും ലയനത്തിനും എതിരാണ്. നിർദ്ദേശങ്ങൾ മിൽമയെ തകർക്കുമെന്ന് ചെയർമാൻ പി.എ.ബാലൻ മാസ്റ്റർ പറഞ്ഞു.
Attachments area

Leave a Reply

Your email address will not be published. Required fields are marked *

Latest News