ബാങ്കിംഗ് റെഗുലേഷൻ ആക്ട് ഈ പാർലമെന്റ് സമ്മേളനത്തിൽ പാസാക്കും. സഹകരണ മേഖലയിൽ കൂടുതൽ കടിഞ്ഞാൺ.

adminmoonam

സഹകരണ ബാങ്കിംഗ് മേഖലയിലെ ബലഹീനതകൾ പരിഹരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ന് ആരംഭിക്കുന്ന കേന്ദ്ര ബജറ്റ് സെഷനിൽ മൾട്ടി-സ്റ്റേറ്റ് സഹകരണ ബാങ്കുകളെയും അർബൻ ബാങ്കുകളെയും റിസർവ് ബാങ്കിന്റെ ഫലപ്രദമായ നിയന്ത്രണത്തിന് കീഴിൽ കൊണ്ടുവരുന്നതിനായി ബാങ്കിംഗ് റെഗുലേഷൻ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള ബിൽ പാർലമെന്റിൽ കൊണ്ടുവരുകയും പാസാക്കുകയും ചെയ്യും. നിർദ്ദിഷ്ട നിയമനിർമ്മാണം പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ ബാങ്കിൽ നടന്നതുപോലുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാണെന്നാണ് വിശദീകരണമെങ്കിലും യഥാർത്ഥത്തിൽ സഹകരണ ബാങ്കിംഗ് മേഖലയിൽ ആർ.ബി.ഐ യുടെ നിയന്ത്രണം കൊണ്ടുവരലാണ്‌. ഇത്തരത്തിലുള്ള 1,540 സഹകരണ ബാങ്കുകളുണ്ട്.ഇതിൽ 8.60 കോടി നിക്ഷേപകരുണ്ട്, മൊത്തം 5 ലക്ഷം കോടി രൂപയുടെ സമ്പാദ്യമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ മാസം ബാങ്കിംഗ് നിയന്ത്രണ നിയമത്തിൽ ഭേദഗതി വരുത്താൻ അനുമതി നൽകിയിരുന്നു.

ഇതുസംബന്ധിച്ച ബിൽ ഇന്നു ആരംഭിക്കുന്ന ബജറ്റ് സെഷന്റെ രണ്ടാം ഘട്ടത്തിൽ പാസാകാൻ സാധ്യതയുണ്ട്. ഏപ്രിൽ 3 ന് സെഷൻ അവസാനികും. ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനായി, ബാങ്കുകളിലെ പൊതു പണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സർക്കാർ നിക്ഷേപ ഇൻഷുറൻസ് പരിരക്ഷ 5 ലക്ഷമായി ഉയർത്തിയിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News