പ്രവര്‍ത്തന മികവില്‍ വയനാട് ജില്ലാ പോലീസ് സഹകരണ സംഘം ജില്ലയില്‍ ഒന്നാമത്

[mbzauthor]

അന്താരാഷ്ട്ര സഹകരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഏറ്റവും മികച്ച സംഘങ്ങള്‍ക്ക് നല്‍കിവരുന്ന അവാര്‍ഡ് പ്രഖ്യാപനത്തില്‍ എംപ്ലോയിസ് സഹകരണ സംഘം വിഭാഗത്തില്‍ വയനാട് ജില്ലാ പോലീസ് സഹകരണ സംഘത്തിന് ഒന്നാം സ്ഥാനം. ജില്ലയിലെ ഏക ക്ലാസ് വണ്‍ സ്‌പെഷ്യല്‍ ഗ്രേഡ് സംഘമായ വയനാട് ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെ പ്രവര്‍ത്തന മികവ് കണക്കിലെടുത്താണ് അവാര്‍ഡ്. സുല്‍ത്താന്‍ ബത്തേരി അധ്യാപക ഭവനില്‍ വെച്ചു നടന്ന ചടങ്ങില്‍ കേരള ബാങ്ക് ഡയറക്ടര്‍ പി. ഗഗാറിന്‍ അവാര്‍ഡ് നല്‍കി. സംഘം പ്രസിഡന്റ് സണ്ണി ജോസഫ്, സെക്രട്ടറി രജനി കെ.കെ,സംഘം ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

[mbzshare]

Leave a Reply

Your email address will not be published.