പ്രതിഭാ പുരസ്കാരങ്ങൾ സമ്മാനിച്ചു.

adminmoonam

ചരിത്രബോധമുള്ള തലമുറക്ക് മാത്രമേ നാടിന്റെ നന്മകളെ ഉൾകൊള്ളാനും നാടിന് നല്ലത് ചെയ്യാനും നാടിനെ മുന്നോട്ട് നയിക്കാനും കഴിയൂ എന്ന് തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശ് അഭിപ്രായപ്പെട്ടു. ഇരിഞ്ഞാലക്കുട പുല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൻറെ സ്മാർട്ട് പുല്ലൂർ പദ്ധതിയുടെ ഭാഗമായി വില്ലേജിലെ എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്ക് പ്രതിഭ പുരസ്‌കാരം സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .വായനയിലൂടെ തിരിച്ചറിവ് ഉണ്ടാക്കാനും, ചരിത്രത്തെ തിരിച്ചു പിടിക്കാനും, ചരിത്രത്തെ പുറകോട്ട് വലിക്കാനുമുള്ള ശ്രമങ്ങളെ പ്രതിരോധിക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .പുല്ലൂരിലെ എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള മികവിന് ആദരം പരിപാടി വനിതാ ഫെഡ് സംസ്ഥാന അധ്യക്ഷ അഡ്വ .കെ.ആർ വിജയ ഉദ്‌ഘാടനം ചെയ്തു . യോഗത്തിൽ ബാങ്ക് പ്രസിഡന്റ് ജോസ്.ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു .ആദരവ് ഏറ്റു വാങ്ങിയ വിദ്യാർത്ഥികൾക്ക് പ്രതിഭ പുരസ്‌കാര സമർപ്പണത്തിന്റെ ഭാഗമായി ക്യാഷ് അവാർഡും ,മൊമെന്റോയും ,പുസ്തകവും ,ഹരിതോപഹാരവും , മികവിന് ആദരവിന് അർഹരായ വിദ്യാർത്ഥികൾക്ക് മൊമെന്റോയും ,ഹരിതോപഹാരവും ,പുസ്തകവും സമർപ്പിച്ചു .ചടങ്ങിന് ഭരണസമിതി അംഗങ്ങളായ ശശി ടി.കെ ,വാസന്തി അനിൽകുമാർ,ഐ.എൻ രവി , എൻ.കെ കൃഷ്ണൻ ,രാധ സുബ്രൻ ,ഷീല ജയരാജ് ,സുജാത മുരളി ,അനൂപ് പായമ്മൽ ,എൻ.സി അനീഷ് ,തോമസ് കാട്ടൂക്കാരൻ തുടങ്ങിയവർ നേതൃത്വം നൽകി .വൈസ് പ്രസിഡന്റ് കെ.സി ഗംഗാധരൻ സ്വാഗതവും സെക്രട്ടറി സപ്ന സി .എസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News