പെരിന്തല്‍മണ്ണ സര്‍വ്വീസ് സഹകരണ ബാങ്ക് വാട്ടര്‍ ഫില്‍റ്റര്‍ നല്‍കി
പെരിന്തല്‍മണ്ണ സര്‍വ്വീസ് സഹകരണ ബാങ്ക് കക്കൂത്ത് ജി.എം.എല്‍.പി. സ്‌കൂളിന് വാട്ടര്‍ ഫില്‍റ്റര്‍ നല്‍കി. ബാങ്ക് പ്രസിഡണ്ട് കൊളക്കാടന്‍ അസീസ് ഹെഡ്മിസ്ട്രസ് ബദറുന്നീസക്ക് വാട്ടര്‍ ഫില്‍റ്റര്‍ കൈമാറി. ബാങ്ക് വൈസ് പ്രസിഡണ്ട് എ.ആര്‍. ചന്ദ്രന്‍, ഡയറക്ടര്‍ ചട്ടിപ്പാറ മുഹമ്മദാലി, സെക്രട്ടറി ഇന്‍ചാര്‍ജ്ജ് കെ.ടി. ഹനീഫ, വാര്‍ഡ് കൗണ്‍സിലര്‍ നെച്ചിയില്‍ മന്‍സൂര്‍, പി.ടി.എ. പ്രസിഡണ്ട് അന്‍ഷാദ് കെ.ടി., മമ്മുണ്ണി മാസ്റ്റര്‍, ഗ്രേസി ടീച്ചര്‍, കബീര്‍ ഇ.പി., റിയാസ് എ.ജെ, പയ്യനാടന്‍ ഇസ്ഹാക്ക്, ബിനു അടിയോളില്‍, ഇ.പി. ഖാലിദ് തുടങ്ങിയവര്‍ പങ്കെടുത്തു.