പെന്‍ഷന്‍ വിതരണത്തിന് സഹകരണ സംഘങ്ങള്‍ക്ക് 9.34 കോടി ഇന്‍സെന്റീവ്

[email protected]

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്തതിന് സഹകരണ സംഘങ്ങള്‍ക്കുള്ള വിഹിതം സര്‍ക്കാര്‍ അനുവദിച്ചു. ഒരുഗുണഭോക്താവിന് പെന്‍ഷന്‍ വീട്ടിലെത്തിച്ചുനല്‍കുന്നതിന് 50 രൂപയാണ് സഹകരണ സംഘങ്ങള്‍ക്ക് നല്‍കുമെന്ന് അറിയിച്ചിരുന്നത്. ഇതനുസരിച്ച് 9.34 കോടിരൂപയാണ് ഇപ്പോള്‍ ധനവകുപ്പ് അനുവദിച്ചിട്ടുള്ളത്.

കോര്‍പ്പറേഷന്‍, നഗരസഭ, പഞ്ചായത്ത് എന്നിവിടങ്ങളിലാകെ വിതരണം ചെയ്ത സംഘങ്ങള്‍ക്കാണ് ഇത്രയും തുക അനുവദിച്ചിട്ടുള്ളത്. 2017 ഡിസംബര്‍, 2018 ജനുവരി,ഫിബ്രവരി, മാര്‍ച്ച് എന്നീ മാസങ്ങളിലാണ് പെന്‍ഷന്‍ വിതരണം ചെയ്തത്. ഓണത്തിന് മുമ്പ് അടുത്തഘട്ടം പെന്‍ഷന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുമുമ്പ് ഇതുവരെ വിതരണം ചെയ്തതിന്റെ ഇന്‍സെന്റീവ് സഹകരണ സംഘങ്ങള്‍ക്ക് നല്‍കുകയാണ്. പ്രാഥമിക കാര്‍ഷിക വായ്പാസഹകരണ സംഘങ്ങള്‍, മറ്റ് പ്രാഥമിക സഹകരണ സംഘങ്ങള്‍ എന്നിവയിലെ നിക്ഷേപപിരവുമാരുള്‍പ്പെടെയുള്ളവരാണ് പെന്‍ഷന്‍ ഗുണഭോക്താക്കളിലെത്തിച്ചത്.

സഹകരണ സംഘങ്ങള്‍ക്ക് നല്‍കാനുള്ള 9,34,87,400 രൂപ അനുവദിക്കണമെന്ന് പഞ്ചായത്ത് ഡയറക്ടര്‍ ധനവകുപ്പിന് കത്ത് നല്‍കിയിരുന്നു. ഇതനുസരിച്ചാണ് ഇപ്പോള്‍ തുക അനുവദിച്ചിട്ടുള്ളത്. ഈ തുക പഞ്ചായത്ത് ഡയറക്ടര്‍ അതത് ജില്ലാജോയിന്റ് രജിസ്ട്രാര്‍മാരുടെ അക്കൗണ്ടിലേക്ക് മാറ്റും.

Leave a Reply

Your email address will not be published.

Latest News