പറവൂര്‍ വടക്കേക്കര ബാങ്ക് കസവു ഞൊറി പദ്ധതി ആരംഭിച്ചു

Deepthi Vipin lal

പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്ക് ചേന്ദമംഗലം കൈത്തറി സംഘവുമായി സഹകരിച്ച് ഓണത്തോടനുബന്ധിച്ച് കസവു ഞൊറി പദ്ധതി ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനില്‍ കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

ബാങ്ക് അംഗങ്ങള്‍ക്ക് 45 ശതമാനം സബ്‌സിഡിയോടെ കൈത്തറി ഉല്‍പ്പന്നങ്ങള്‍ ബാങ്കില്‍ സജ്ജീകരിച്ചിരിക്കുന്ന സ്റ്റാളില്‍ നിന്നും വാങ്ങാവുന്നതാണ്. കൂടാതെ ഓണത്തോടനുബന്ധിച്ച് ഫെസ്റ്റിവല്‍ വായ്പ വിതരണം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. ബാങ്ക് അംഗങ്ങള്‍ക്ക് 30000 രൂപ ഫെസ്റ്റിവല്‍ വായ്പയായി നല്‍കും.


ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു.ചടങ്ങില്‍ ഭരണസമിതി അംഗങ്ങള്‍, സഹകാരികള്‍, ബാങ്ക് സെക്രട്ടറി കെ.എസ്. ജയ്‌സി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News