നൂലലങ്കാരത്തില്‍ വനിതകള്‍ക്ക് പരിശീലനം നല്‍കി
കണ്ണൂരിലെ കണ്ണപുരം വീവേഴ്‌സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നൂലലങ്കാരത്തിലധിഷ്ഠിതമായ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തെക്കുറിച്ച് ( ട്രിമ്മിങ്സ് ) നാല് ദിവസം പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ക്രിയേറ്റീവ് തിങ്കിങ് ആന്റ് ഡിസൈനിങ് എന്ന പേരിലായിരുന്നു ശില്‍പ്പശാല.
ട്രിമ്മിങ്‌സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കൊയിലാണ്ടിയിലെ ബാബു കൊളപ്പളളിയുടെ നേതൃത്വത്തിലായിരുന്നു പരിശീലന ക്ലാസ്. കണ്ണപുരം വീവേഴ്‌സ് ഇന്‍ഡസ്ട്രിയല്‍ സഹകരണ സൊസൈറ്റിയിലെ തിരഞ്ഞെടുക്കപ്പെട്ട പത്ത് വനിതകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം കൊടുത്തത്. നൂലലങ്കാരം കേരളത്തിലെ കൈത്തറി മേഖലയില്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും നൂല് കൊണ്ട് ഏതെല്ലാം തരത്തിലുളള മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാമെന്നുമുളള വിഷയത്തിലായിരുന്നു ക്ലാസ്. കോട്ടണ്‍, സില്‍ക്ക്, പോളീസ്റ്റര്‍, ചണം തുടങ്ങിയ വര്‍ണ്ണനൂലുകള്‍ കൊണ്ട് വൈവിധ്യങ്ങളായ നൂലലങ്കാരങ്ങള്‍ നിര്‍മിക്കുന്ന വിധം ബാബു പഠിപ്പിച്ചു. ഹാന്റക്സ് ഡയരക്ടര്‍ വി.കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി സെക്രട്ടറി അനില്‍ കുമാര്‍ മങ്ങൂല്‍ അധ്യക്ഷത വഹിച്ചു. പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാസ്മെന്ററിസ് ആന്റ് ഫാഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളും നല്‍കി.