ചേര്‍പ്പ് സര്‍വ്വീസ് സഹകരണ ബാങ്ക് മെറിറ്റ് ഡേ നടത്തി
തൃശ്ശൂര്‍ ചേര്‍പ്പ് സഹകരണ ബാങ്കിന്റെ മെറിറ്റ് ഡേ ജില്ലാ റൂറല്‍ എസ്.പി ഐശ്വര്യ ഡോണ്‍ഗ്ര ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.എന്‍. ഗോവിന്ദന്‍ കുട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിവിധ പരീക്ഷകളില്‍ ഉന്നത മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികള്‍, ദേശീയ തലത്തില്‍ അംഗീകാരങ്ങള്‍ ലഭിച്ച കായിക പ്രതിഭകള്‍ എന്നിവരെ ആദരിച്ചു. വൈസ് പ്രസിഡന്റ് ഏ.ആര്‍. അശോകന്‍, ഡയറക്ടര്‍മാരായ , അബ്ദുള്‍ മജീദ് മുത്തുള്ളിയാല്‍, എം.എന്‍. ഉണ്ണികൃഷ്ണന്‍, ബാലു കനാല്‍, പ്രദീപ് വലിയങ്ങോട്ട്, പി.ജെ. എഡിസണ്‍, സി.അനിത, ജയശ്രീ ഷാജന്‍, റീജാ ജോണി, സെക്രട്ടറി എം.എസ്.രേഖ എന്നിവര്‍ സംസാരിച്ചു.