ക്ഷീര സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തണമെന്ന് കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്.

adminmoonam

സംസ്ഥാനത്തെ ക്ഷീര സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ആവശ്യപ്പെട്ടു. കോവിഡ് 19 മഹാമാരിയുടെ ഭീഷണിയിൽ സംസ്ഥാനത്തെ സംഘങ്ങളിലെ ജീവനക്കാർ വളരെ പ്രയാസത്തിലും ആശങ്കയിലുമാണെന്നു സംഘടന ക്ഷീര വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു. ക്ഷീരസംഘങ്ങൾ ആയതിനാൽ തന്നെ അവധിയെടുക്കാൻ സാധിക്കുന്നില്ല. ഈ ജീവനക്കാർക്ക് മതിയായ സംരക്ഷണവുമില്ല. നിരന്തരം ക്ഷീരകർഷകരുമായി നേരിട്ട് ബന്ധപ്പെടുന്ന ഇവർക്ക് അവശ്യ സർവീസ് ആയതുകൊണ്ട് അവധി എടുക്കാനും മാറിനിൽക്കാനും സാധിക്കാത്ത സാഹചര്യമുണ്ട്. ഈ സാഹചര്യത്തിൽ ക്ഷീരസംഘം ജീവനക്കാരെയും കുടുംബത്തെയും സംരക്ഷിക്കുന്നതിനുവേണ്ടി പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണമെന്ന് സംഘടനാ ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News