കൊടിയത്തൂര്‍ സഹകരണ ബാങ്ക് ജി.ഡി.എസ്. സെക്ഷന്‍ ആരംഭിച്ചു
കൊടിയത്തൂര്‍ സര്‍വീസ് സഹകരണബാങ്ക് നടപ്പാക്കുന്ന വിവിധ സമ്പാദ്യപദ്ധതികള്‍ വിപുലപ്പെടുത്തുന്നതിനായി പുതിയ ജി.ഡി.എസ്. സെക്ഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ബാങ്കായി തിരഞ്ഞെടുക്കപ്പെട്ട കൊടിയത്തൂര്‍ സഹകരണ ബാങ്കിന്റെ മുപ്പത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് എരഞ്ഞിമാവിലെ ബാങ്ക് ഹെഡ് ഓഫീസിനോട് ചേര്‍ന്ന് പുതിയ ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയത്. ലിന്റോ ജോസഫ് എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് വി. വസീഫ് അധ്യക്ഷത വഹച്ചു.
വൈസ് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യന്‍, ഡയറക്ടര്‍മാരായ മമ്മദ്കുട്ടി കുറുവാടങ്ങല്‍, എ.പി. കബീര്‍, അബ്ദുള്‍ജലാല്‍, ഷാജു പ്ലാത്തോട്ടം, എം.കെ. ഉണ്ണിക്കോയ, ഷിജു എളയിടത്തൊടി, എ.പി. നൂര്ജഹാന്, എ.സി. നിസാര്‍ബാബു, ബാങ്ക് സെക്രട്ടറി കെ. ബാബുരാജ് എന്നിവര്‍ സംസാരിച്ചു.