കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ഭഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.
കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ഭഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.ലോക്ക് ഡൗൺ മൂലം ജോലി ചെയ്യാൻ സാധിക്കാതെ, ലഭിക്കുന്ന കമ്മീഷനിൽ ഗണ്യമായ കുറവ് വന്ന ദിന നിക്ഷേപ പിരിവ്കാരായ ജീവനക്കാർക്കും, സ്വർണ്ണ പണയ വായ്പയിൽ കുറവ് വന്നത് കാരണം കമ്മീഷൻ ലഭിക്കാതായ അപ്രൈസർമാർക്കും ആശ്വാസമായി കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കാസർഗോഡ് ചെറുവത്തൂർ യൂണിറ്റ് ഭക്ഷ്യധാന്യ കിററുകൾ വിതരണം ചെയ്തു.
കിറ്റുകളുടെ വിതരണോത്ഘാടനം ചെറുവത്തൂർ ഫാർമേഴ്സ് ബാങ്ക് അങ്കണത്തിൽ സംഘടന സംസ്ഥാന ട്രഷറർ വിനയകുമാർ പി.കെ നിർവ്വഹിച്ചു.ശശാങ്കൻ എ.കെ അദ്ധ്യക്ഷത വഹിച്ചു.രാജേന്ദ്രൻ പയ്യാടക്കത്ത്, വി.സുകുമാരൻ വി.പി രഞ്ജിനി എന്നിവർ സംസാരിച്ചു.ചെറുവത്തൂർ യൂണിറ്റിന് കീഴിൽ വരുന്ന കയ്യൂർ ചീമേനി, പടന്ന, പിലിക്കോട് പഞ്ചായത്തുകളിലെ സഹകരണ സ്ഥാപനങ്ങളിലും വിതരണം നടന്നു.