കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡിലെ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡിൽ നിലവിൽ ഒഴിവുള്ള ലോവർ ഡിവിഷൻ ക്ലാർക്ക്, കമ്പ്യൂട്ടർ ഓപ്പറേറ്റർ, പ്യൂൺ, പാർട്ടൈം സ്വീപർ തസ്തികകളിലേക്ക് സ്ഥിര നിയമനത്തിന് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഒക്ടോബർ 31 വൈകിട്ട് 5 മണി വരെ അപേക്ഷ സ്വീകരിക്കും.
ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികക്ക് എസ് എസ് എൽ സി യാണ് യോഗ്യത, ഈ വിഭാഗത്തിലെ രണ്ട് ഒഴിവുകളിൽ ഒന്ന് പട്ടികജാതി/വർഗ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്നു .കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിലെ നാല് ഒഴിവുകളിൽ ഒന്ന് ഭിന്നശേഷിക്കാർക്കുള്ളതാണ്. എസ് എസ് എൽ സി ക്ക് പുറമെ പി ജി ഡി സി എ യോ തതുല്യമോ ആണ് യോഗ്യത.ഏഴാം ക്ലാസ് യോഗ്യത വേണ്ട പ്യൂൺ തസ്തികയിലെ രണ്ട് ഒഴിവുകളിൽ ഒന്ന് പട്ടികജാതി/വർഗ സംവരണമാണ് . എറണാകുളം, തൃശൂർ റീജ്യണൽ ഓഫീസുകളിൽ ഒഴിവുള്ള പാർട്ടൈം തസ്തികൾ അതാത് ജില്ലക്കാർക്ക് മാത്രമായി നിശ്ചയിച്ചതാണ്, ഈ തസ്തികക്ക് എഴുത്തും വായനയുമറിയണമെന്നാണ് യോഗ്യത. അപേക്ഷകർ 2020 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയാവേണ്ടതും 40 വയസ്സ് കഴിയാത്തവരുമായിരിക്കണം. പട്ടികജാതി/വർഗ, മറ്റ് പിന്നോക്ക വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
എൽഡിസി, കമ്പ്യൂട്ടർ ഓപറേറ്റർ, പൂൺ തസ്തികക്ക് അപേക്ഷാ ഫീസായി അഡീഷണൽ രജിസ്ട്രാർ / സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്ത് മാറ്റാവുന്ന 300 രൂപയുടെയും സ്വീപർ തസ്തികക്ക് 200 രൂപയുടെയും ഡിമാൻ്റ്ഡ്രാഫ്റ്റ് എടുക്കേണ്ടതാണ്. പട്ടികജാതി/വർഗക്കാർക്ക് 50% ഫീസിളവുണ്ട്.
അപേക്ഷയും ഡി ഡി യും മറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ,അഡീഷണൽ രജിസ്ട്രാർ / സെക്രട്ടറി,
കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡ്, പോസ്റ്റ് ബോക്സ് നമ്പർ 112, ഓവർ ബ്രിഡ്ജ് ജംഗ്ഷൻ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ സമർപ്പിച്ചിരിക്കണം. ഇമെയിലിലും അപേക്ഷ സമർപ്പിക്കാവുന്നതാണ്.