കേരള ബാങ്ക് – സഹകരണ മന്ത്രിയുടെ സാന്നിധ്യത്തിൽ വിശദീകരണ യോഗങ്ങൾ.

adminmoonam

 

കേരള ബാങ്ക് രൂപീകരണത്തിനു മുന്നോടിയായി മലപ്പുറം ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും സഹകാരികളുടെ യോഗം സഹകരണ മന്ത്രിയുടെ സാന്നിധ്യത്തിൽ മൂന്നു സ്ഥലങ്ങളിലായി വിളിച്ചു ചേർക്കുന്നു. കേരള ബാങ്ക് മായി ബന്ധപ്പെട്ട കാര്യങ്ങൾനേരിട്ട് വിശദീകരിക്കുന്നതിനാണ് മന്ത്രി യോഗത്തിൽ പങ്കെടുക്കുന്നത്. തിരുവനന്തപുരം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ ആണ് സഹകാരി യോഗങ്ങൾ നടക്കുക.

പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെയും അർബൻ സഹകരണ സംഘങ്ങളുടെയും പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കേണ്ടത്. ഇത് സംബന്ധിച്ച അറിയിപ്പുകൾ സഹകരണസംഘങ്ങൾക്ക് നൽകിത്തുടങ്ങി. നവംബർ 3ന് വൈകിട്ട് മൂന്ന് മണിക്ക് കൊടകര മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ ആണ് എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ സഹകാരികളുടെ യോഗം നടക്കുക. മലപ്പുറം ജില്ലയിലെ 130 സഹകരണ സംഘങ്ങൾക്കും മൂന്ന് പ്രതിനിധികൾ വീതം പങ്കെടുക്കണമെന്ന കത്ത് നൽകിയിട്ടുണ്ടെന്ന് മലപ്പുറം ജോയിന്റ് രജിസ്ട്രാർ പറഞ്ഞു. നവംബർ 4ന് വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ യോഗം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലെ സഹകാരികളുടെ യോഗം നവംബർ 9ന് കണ്ണൂർ നഗരത്തിലെ ദിനേശ് ഓഡിറ്റോറിയത്തിൽ രാവിലെ 11ന് നടക്കും. സഹകരണ സംഘങ്ങളിലെ പ്രസിഡണ്ട്, സെക്രട്ടറി രണ്ട് ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുക്കണം എന്നാണ് നിർദേശം. മന്ത്രിക്ക് പുറമേ സഹകരണ വകുപ്പ് സെക്രട്ടറിയും സഹകരണ സംഘം രജിസ്ട്രാറും  യോഗത്തിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published.