കണ്ണൂർ ദിനേശ് ബീഡി തൊഴിലാളി സഹകരണ സംഘം പുതിയ ഉത്പന്നങ്ങളുമായി വിപണിയിൽ

Deepthi Vipin lal

വിപണിയിൽ പുതിയ ഉത്പന്നങ്ങള്‍ എത്തിച്ച് കേരള ദിനേശ് ബീഡി തൊഴിലാളി കേന്ദ്ര സഹകരണ സംഘം. സംഘത്തിന്റെ പുതിയ ഉത്പന്നങ്ങള്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ വെച്ച് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌ വിപണിയിലിറക്കി. എ.കെ.ജി. സ്മാരക സഹകരണ ആശുപത്രി സെക്രട്ടറി കെ.വികാസ് ഉത്പന്നം ഏറ്റുവാങ്ങി.

ഹോസ്പിറ്റൽ ബെഡ്ഷീറ്റ്,ഡോക്ടേർസ് ഗൗൺ, ഓപ്പറേഷൻ തീയേറ്റർ ഡ്രസ്സ്, ഡിസ്പോസിബിൾ സർജൻ ഗൗൺ. ദിനേശ് ഫുഡ്സിൽ നിന്നും ഉത്പാദിപ്പിക്കുന്ന കേര അച്ചാറും വെർജിൻ ഓയിൽ ചേർത്തുണ്ടാക്കുന്ന ദിനേശ് ഹെയർ ഓയിലും ദിനേശ് ബേബി ഓയിലും ദിനേശ് സോപ്സ് ആൻഡ് കോസ്മെറ്റിക്സിൽ നിന്നും ഉല്പാദിപ്പിക്കുന്ന വിവിധ കളറിലുള്ള സാനിറ്റൈസറുകൾ, ഹാൻഡ് വാഷ് ടോയ്‌ലറ്റ് ക്ലീനർ,ഫ്ലോർ തുടങ്ങിയവയാണ് വിപണിയിലിറക്കിയ ഉത്പന്നങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!