കണ്ണൂർ ജില്ലയിൽ സഹകരണബാങ്കുകൾ ഉച്ചയ്ക്ക് 12 മുതൽ 4 മണി വരെ.
കണ്ണൂർ ജില്ലയിൽ സഹകരണബാങ്കുകൾ ഉൾപ്പെടെയുള്ള മുഴുവൻ ബാങ്കുകളും ഉച്ചയ്ക്ക് 12 മുതൽ 4 മണി വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ എന്ന് ജില്ലാ കളക്ടർ അറിയിച്ചതായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ദിനേശ് ബാബു പറഞ്ഞു. കൺടെയിൻമെൻറ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ പ്രത്യേക തീയതികളിലാണ് ഇതേ സമയക്രമത്തിൽ ബാങ്കുകൾ പ്രവർത്തിക്കുക.
കൺടെയിന്റ്മെന്റ് പ്രദേശങ്ങൾ ആയുള്ള കൂത്തുപറമ്പ്, പയ്യന്നൂർ, പെരളശ്ശേരി, കോട്ടയം മലബാർ, നടുവിൽ, മാടായി, പാപ്പിനിശ്ശേരി എന്നീ നഗരസഭ/ പഞ്ചായത്ത് പ്രദേശങ്ങളിൽ നാളെ(5.5.2020)നു ഉച്ചയ്ക്ക് 12 മുതൽ നാലുവരെ ബാങ്കുകൾ പ്രവർത്തിക്കും. പാനൂർ, പാട്യം, കണിച്ചാർ, മാട്ടൂൽ, കതിരൂർ പഞ്ചായത്തുകളിൽ ബുധനാഴ്ച(6.5.2020) ഉച്ചയ്ക്ക് 12 മുതൽ നാലുവരെ ബാങ്കുകൾ പ്രവർത്തിക്കുന്നതായിരിക്കും. പന്ന്യന്നൂർ, കന്നോത്തുപറമ്പ്, ചെങ്ങളായി, മുഴപ്പിലങ്ങാട്, ചിറ്റാരിപ്പറമ്പ്, കോളയാട് എന്നീ പഞ്ചായത്തുകളിൽ വ്യാഴാഴ്ച(7.5.2020) നു സഹകരണ ബാങ്കുകൾ ഉച്ചയ്ക്ക് 12 മുതൽ നാലുവരെ പ്രവർത്തിക്കും. പയ്യന്നൂർ മുനിസിപ്പാലിറ്റി, മൊകേരി, കൂടാളി, ഏഴോം, ന്യൂ മാഹി, മാങ്ങാട്ടിടം എന്നീ പഞ്ചായത്തുകളിൽ വെള്ളിയാഴ്ച(8.5.2020)നു ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കണ്ണൂർ ജില്ലാ കളക്ടർ പറഞ്ഞു.
സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും പരിമിതമായ ജീവനക്കാരെ ഉപയോഗിച്ചും വേണം സഹകരണസംഘങ്ങൾ പ്രവർത്തിക്കേണ്ടതെന്നു ജോയിന്റ് രജിസ്ട്രാർ ദിനേശ് ബാബു പറഞ്ഞു.