ഓണച്ചന്ത പ്ലാസ്റ്റിക് മുക്തമാക്കി കടന്നപ്പള്ളി പാണപ്പുഴ ബാങ്ക്
കണ്ണൂരിലെ കടന്നപ്പള്ളി -പാണപ്പുഴ സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത തുടങ്ങി. ഇത്തവണയും പ്ലാസ്റ്റിക് ഒഴിവാക്കി കടലാസില്‍ പൊതിഞ്ഞാണ് സാധനങ്ങള്‍ നല്‍കുന്നത്. തുടര്‍ച്ചയായി നാലാമത്തെ വര്‍ഷമാണ് ബാങ്ക് ഓണച്ചന്ത പ്ലാസ്റ്റിക് മുക്തമാക്കുന്നത്.
13 ഇന അവശ്യസാധനങ്ങള്‍ ഓരോ കുടുംബത്തിന് കൊടുക്കുന്നത് മൂലം ഒരു കുടുംബത്തില്‍ 13 പ്ലാസ്റ്റിക് കവറുകളാവും എത്തിച്ചേരുക. ഇത് ഒഴിവാക്കാനാണ് കടലാസില്‍ പൊതിഞ്ഞ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതെന്ന് ബാങ്ക് സെക്രട്ടറി വി.വി.മധുസൂദനന്‍ പറഞ്ഞു.
കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തില്‍ സബ്സിഡി നിരക്കിലാണ് ഓണച്ചന്ത ആരംഭിച്ചത്. ബാങ്ക് ജീവനക്കാര്‍ തന്നെയാണ് സാധനങ്ങള്‍ തൂക്കി കടലാസില്‍ പൊതികെട്ടി വെക്കുന്നത്. ബാങ്ക് ഡയരക്ടര്‍ കെ.കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ. പി.ബാലകൃഷ്ണന്‍ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു.