ഏറാമല ബേങ്കിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്
സഹകരണ മേഖല നേരിടുന്ന ഭീഷണികളും, കോവിഡ് 19 പ്രതിസന്ധികളും നേരിടാന്‍ ഫലപ്രദമായ ബദല്‍ കര്‍മ്മപദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഏറാമല സര്‍വ്വീസ് സഹകരണ ബേങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃകാപരമായതാണെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന് പറഞ്ഞു. കാര്‍ഷിക രംഗത്തും, വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും യുവാക്കളെ ആകര്‍ഷിക്കുന്ന പദ്ധതികളാണ് ബേങ്ക് ആവിഷക്കരിച്ച് നടപ്പാക്കുന്നത്. നാളികേര കര്‍ഷകര്‍ക്ക് കൈത്താങ്ങായി വൈവിധ്യവത്ക്കരണത്തിലൂടെ നല്ല ഉല്പന്നങ്ങള് ജനങ്ങള്‍ക്ക് എത്തിക്കുന്ന വലിയ ദൗത്യമാണ് ഇതിലൂടെ നിര്‍വ്വഹിക്കുന്നത്. മാര്‍ക്കറ്റില്‍ ജനപ്രീതി നേടിയ മയൂരം വെളിച്ചെണ്ണയുടെ നവീകരിച്ച പ്ലാന്റിന്റെയും, തേങ്ങാപ്പാല്‍, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, ഹെയര്‍ ഓയിലിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. 5 കോടി രൂപ ചിലവില്‍ 50 തൊഴിലാളികള്‍ക്ക് പ്രത്യക്ഷമായി തൊഴില്‍ നല്കുന്ന സ്ഥാപനം നാടിന് സമര്‍പ്പിച്ചു. ഒക്ടോബര്‍ ആദ്യവാരം ഗുണമേډയുളള ഉല്പന്നങ്ങള് മാര്‍ക്കറ്റില്‍ ലഭ്യമാക്കുമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ചെയര്മാന് മനയത്ത് ചന്ദ്രന് പറഞ്ഞു.
പ്ലാന്റിന്റെ നവീകരണത്തിനും, പുതിയ ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തിനും സഹകരിച്ചവരെ ആദരിക്കല്‍ ചടങ്ങ് ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.ഭാസ്ക്കരന്‍ നിര്‍വ്വഹിച്ചു. എ.കെ.അഗസ്റ്റി (അസിസ്റ്റന്റ് രജിസ്ട്രാര്‍ പ്ലാനിംഗ്, കോഴിക്കോട്) മുഖ്യ ഭാഷണം നടത്തി. ആശംസകളര്‍പ്പിച്ച് ഷിജു.കെ, എ.ടി.ശ്രീധരന്, കെ.കെ.കൃഷ്ണന്, ക്രസന്റ് അബ്ദുളള, വി.കെ.സന്തോഷ്കുമാര്‍, പ്രഭാവതി വരയാലില്‍, ടി.പി.വിജയന്, എം.കെ.രാഘവന് മാസ്റ്റര്‍, എന്‍.വേണു, സുബൈര്‍ മാസ്റ്റര്‍, രയരോത്ത് രാജഗോപാലന്‍, ടി.കെ.വാസു മാസ്റ്റര്‍, എ.കെ.കുഞ്ഞിക്കണാരന്‍, ടി.എന്‍.കെ.ശശീന്ദ്രന്, എം.കെ.കുഞ്ഞിരാമന്, ഒ.കെ.ലത, കെ.കെ.റഹീം, പട്ടറത്ത് രവി എന്നീവര്‍ സംസാരിച്ചു. വൈസ് ചെയര്മാന് പി.കെ.കുഞ്ഞിക്കണ്ണന് മാസ്റ്റര്‍ സ്വാഗതവും, ജനറല്‍ മാനേജര്‍ ടി.കെ.വിനോദന്‍ റിപ്പോര്‍ട്ടും, നിഷാന്ത്.എം.കെ. കൃതഞ്ജതയും രേഖപെടുത്തി.