എം.വി.ആർ. ദുബായ് കാൻസർ ക്ലിനിക് മൂന്നുമാസത്തിനകം.
എം .വി .ആർ.കാൻസർ സെന്ററിന്റെ ദുബായിലെ ക്ലിനിക് മൂന്നുമാസത്തിനകം പൂർണ സജ്ജമാകുമെന്ന് ചെയർമാൻ സി .എൻ വിജയകൃഷ്ണൻ പറഞ്ഞു. ദുബായിലെ ആദ്യത്തെ കാൻസർ ക്ലിനിക് ആണ് ഇത്. ക്ലിനിക് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ദുബായ് ഗവൺമെന്റ് മായുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്. ഇവിടെ എം.ആർ.ഐ, സി.ടി , മേമോ, അൾട്രാസൗണ്ട് സ്കാനിങ്ങിനുള്ള സൗകര്യമുണ്ടായിരിക്കും. ക്യാൻസർ സെന്ററിന്റെ ദുബായിലെ ഓഫീസ് കഴിഞ്ഞദിവസം വൈസ് ചെയർമാൻ വി.എ. ഹസ്സൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി. എൻ.വിജയകൃഷ്ണന് പുറമേ ഡയറക്ടർമാരും അഭ്യുദയകാംക്ഷികളുമായ കൃഷ്ണകുമാർ, ബലറാം,അഹമ്മദ് നിയാസി, രാജേന്ദ്രൻ, ലത്തീഫ്, അനിൽ മാത്യു, ഷറോക്ക് തുടങ്ങി ആരോഗ്യമേഖലയിൽ ഉള്ളവരും എം.വി.ആർ. കാൻസർ സെന്ററുമായി സഹകരിക്കുന്നവരും പങ്കെടുത്തു.