ആര്.ബി.ഐ. നിര്‍ദേശം ലംഘിച്ച രണ്ട് അര്‍ബന്‍ ബാങ്കുകള്‍ക്ക് പിഴ
തങ്ങളുടെ നിര്‍ദേശം ലംഘിച്ചതിന് റിസര്‍വ് ബാങ്ക് ബുധനാഴ്ച രണ്ട് അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കുമേല്‍ പിഴ ചുമത്തി. വിജയവാഡയിലെ സ്വശക്തി മെര്‍ക്കന്റൈല്‍ കോ -ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക്, നാഗ്പൂരിലെ ശിക്ഷക് സഹകാരി ബാങ്ക് എന്നിവയ്ക്കാണ് പിഴ ചുമത്തിയത്.
സ്വശക്തി മെര്‍ക്കന്റൈല്‍ അര്‍ബന്‍ ബാങ്ക് അഞ്ചു ലക്ഷം രൂപയാണു പിഴയൊടുക്കേണ്ടത്. ബാങ്കിലെ ബോര്‍ഡ് ഓഫ് ഡയരക്ടര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച ചില നിര്‍ദേശങ്ങള്‍ പാലിക്കാത്തതാണു കുറ്റം. ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളുടെ അംഗത്വവും ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനി നിയമത്തിലെ വ്യവസ്ഥകളും ലംഘിച്ചതിനാണു ശിക്ഷക് സഹകാരി അര്‍ബന്‍ ബാങ്കിനു പിഴയിട്ടത്. 40,000 രൂപയാണു പിഴ.