അർബൻ ബാങ്കുകൾക്ക് മാനേജ്മെന്റ് ബോർഡ് രൂപവൽക്കരിക്കാനുള്ള സമയം ജൂൺ 30വരെയാക്കി.

adminmoonam

രാജ്യത്തെ അർബൻ സഹകരണ ബാങ്കുകൾക്ക് മാനേജ്മെന്റ് ബോർഡ് രൂപവൽക്കരിക്കാൻ 2021 ജൂൺ 30 വരെ സമയം അനുവദിച്ചു.നേരത്തെ ഡിസംബർ 31 വരെയായിരുന്നു റിസർവ് ബാങ്ക് സമയം നൽകിയിരുന്നത്. അർബൻ ബാങ്ക്കളുടെ പ്രവർത്തനം പ്രൊഫഷണൽ രീതിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ബാങ്കിംഗ് രംഗത്ത് പരിചയസമ്പത്തുള്ള വ്യക്തികളെ ഉൾപ്പെടുത്തി മാനേജ്മെന്റ് ബോർഡ് രൂപീകരിക്കാൻ ആർബിഐ നിർദേശിച്ചത്. നൂറു കോടിക്ക് മുകളിൽ നിക്ഷേപമുള്ള അർബൻ ബാങ്കുകൾകാണ് ഇത് ബാധകമായിട്ടുള്ളത്.

അർബൻസഹകരണ ബാങ്കുകളിലെ ബാങ്കിംഗ് അനുബന്ധ പ്രവർത്തനങ്ങളുടെ മേൽനോട്ടം ആണ് മാനേജ്മെന്റ് ബോർഡുകളുടെ സുപ്രധാന ചുമതല. നയരൂപീകരണ പ്രവർത്തനങ്ങളിൽ ബാങ്ക് ഡയറക്ടർ ബോർഡിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതും മാനേജ്മെന്റ് ബോർഡ് ആയിരിക്കും.കേരളത്തിൽ 60ലധികം അർബൻ സഹകരണ ബാങ്കുകൾ ആണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News