അന്തര്‍ദേശീയ സഹകരണ ദിനം ആഘോഷിച്ചു
അന്തര്‍ദേശീയ സഹകരണ ദിനാഘോഷത്തിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. കേരളത്തില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ കൈവെക്കാത്ത മേഖലകളില്ല എന്ന രീതിയിലേക്കാണ് പ്രസ്ഥാനത്തിന്റെ വളര്‍ച്ച എന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ മികച്ച സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള ഉപഹാരങ്ങള്‍ നല്‍കി.
വടകര സഹകരണ റൂറൽ ബാങ്ക്, കാരശ്ശേരി പഞ്ചായത്ത് വനിത സഹകരണ സംഘം, കൊടുവള്ളി പട്ടികജാതി സഹകരണ സംഘം, കോഴിക്കോട് ജില്ലാ കോ-ഓപ്പറേറ്റീവ് ആശുപത്രി സേവ് ഗ്രീൻ അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി, കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്, ദി നോർത്ത് മലബാർ ഡിസ്ട്രിക്ട് കോപ്പറേറ്റീവ് സപ്ലൈ ആൻഡ് മാർക്കറ്റിങ് സൊസൈറ്റി, വടകര ബ്ലോക്ക് എംപ്ലോയീസ് സഹകരണ സംഘം എന്നിവ ഉപഹാരം ഏറ്റുവാങ്ങി.
കോഴിക്കോട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ടി. പി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ ലേബര്‍ കോപ്പറേറ്റീവ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ന്യൂഡല്‍ഹി ഡയറക്ടര്‍ ടി. കെ. കിഷോര്‍ കുമാര്‍ ക്ലാസെടുത്തു.
പി.എ.സി.എസ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, ജില്ലാ പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റിസ് അസോസിയേഷന്‍ പ്രസിഡന്റ് ജി.സി. പ്രശാന്ത് കുമാര്‍, ടി.പി. ദാസന്‍, കേരള ബാങ്ക് കോഴിക്കോട് റീജണല്‍ ജനറല്‍ മാനേജര്‍ സി. അബ്ദുല്‍ മുജീബ്, കെ. ബാബുരാജ്, ബി. സുധ, എം.കെ. ഗീത എന്നിവര്‍ സംസാരിച്ചു.
[mbzshare]