വടക്കേക്കര ബാങ്ക് സെമിനാർ നടത്തി

Deepthi Vipin lal

3131-ാംനമ്പർ പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് ജെ എൽ ജി ഗ്രൂപ്പുകളിലൂടെ പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനെക്കുറിച്ചും സഹകാരികൾ പാലിക്കേണ്ട സാമ്പത്തിക അച്ചടക്കത്തെക്കുറിച്ചും സെമിനാർ നടത്തി. ഒറ്റപ്പാലം അർബൻ സഹകരണ ബാങ്ക് മാനേജിങ് ഡയറക്ടർ എം.രാമനുണ്ണി ഉദ്ഘാടനം ചെയ്യുകയും ക്ലാസെടുക്കുകയും ചെയ്തു . ബാങ്ക് പ്രസിഡൻ്റ് പി എ.റഷീദ് അദ്ധ്യക്ഷനായി . ഭരണസമിതി അംഗങ്ങളായ എം വി ഷാലീധരൻ സ്വാഗതവും വി ഡി രാജേഷ് നന്ദിയും പറഞ്ഞു. ബാങ്ക് സെക്രട്ടറി കെ.എസ്. ജയ്സി, ഭരണസമിതി അംഗങ്ങൾ,ജെ എൽ ജി അംഗങ്ങൾ , ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News