പിഎംഎസ്‌സിബാങ്ക് നീതിമെഡിക്കല്‍ സ്റ്റോറും ലാബ് കളക്ഷന്‍ സെന്ററും തുടങ്ങി
പള്ളുരുത്തി മണ്ഡലം സര്‍വീസ് സഹകരണബാങ്ക് ചെമ്മീന്‍സ് ജങ്ക്‌ഷനില്‍ നീതമെഡിക്കല്‍ സ്റ്റോറും ലാബ് കളക്ടിങ് സെന്ററും തുടങ്ങി. 15മുതല്‍ 50വരെ ശതമാനം വിലക്കുറവില്‍ മരുന്നുകളും മറ്റുലാബുകളെക്കാള്‍ കുറഞ്ഞനിരക്കില്‍ ടെസ്‌റ്റുകളും ലഭ്യമാണ്. നീതിമെഡിക്കല്‍ സ്‌റ്റോര്‍ ജിസിഡിഎ മുന്‍ചെയര്‍മാന്‍ സി.എന്‍. മോഹനനും ലാബ് കളക്ടിങ് സെന്റര്‍ മുന്‍എം.എല്‍.എ. ജോണ്‍ ഫെര്‍ണാണ്ടസും ഉദ്‌ഘാടനം ചെയ്‌തു. ബാങ്ക് പ്രസിഡന്റ് കെ.പി. ശെല്‍വന്‍ അധ്യക്ഷനായി. വൈസ്‌പ്രസിഡന്റ് കെ. സുരേഷ്, സെക്രട്ടറി കെ.എം. നജ്‌മ, കൗണ്‍സിലര്‍ ഷൈല തദ്ദേവൂസ്, അസിസ്റ്റന്റ് രജിസ്‌ട്രാര്‍ ടി.എം. ഷാജിത, കെ.എം. റിയാദ്, പി.വി. ചന്ദ്രബോസ് എന്നിവര്‍ സംസാരിച്ചു.