സഹകരണവീക്ഷണം പഠനക്ലാസ്‌ ഉദ്‌ഘാടനം നാലിന്‌

Deepthi Vipin lal

സഹകരണവീക്ഷണം കൂട്ടായ്‌മ സഹകരണജീവനക്കാരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട സഹകരണപരീക്ഷാബോര്‍ഡിന്റെ പരീക്ഷാവിജയത്തിനു സഹായകമായി ഉണര്‍വ്‌ കോഓപ്പറേറ്റീവ്‌ കണ്‍സള്‍ട്ടന്‍സിയുമായി ചേര്‍ന്നു നടത്തുന്ന പഠനക്ലാസ്‌ ഏപ്രില്‍ നാലിനു വൈകിട്ട്‌ ഏഴിനു മുന്‍സഹകരണവകുപ്പുസെക്രട്ടറി മിനി ആന്റണി ഉദ്‌ഘാടനം ചെയ്യും. സഹകരണവീക്ഷണത്തിന്റെ ഗൂഗിള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാണിത്‌. കൂട്ടായ്‌മയുടെ 2025-26 സാമ്പത്തികവര്‍ഷത്തെ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യും. അഡ്‌മിന്‍പാനലംഗം പി.കെ. വിനയകുമാര്‍ അധ്യക്ഷനായിരിക്കും. എസിഎസ്‌ടിഐ മുന്‍ഡയറക്ടര്‍ ഡോ. എം. രാമനുണ്ണിയും തിരുവനന്തപുരം ഐസിഎം ഗസ്റ്റ്‌ ഫാക്കല്‍റ്റി സാജിദ്‌ എം ആനക്കുഴിയും ക്ലാസ്സുകള്‍ നയിക്കും. സഹകരണവീക്ഷണം കോഓര്‍ഡിനേറ്റര്‍ അരുണ്‍ ശിവാനന്ദന്‍ സ്വാഗതം പറയും.

Leave a Reply

Your email address will not be published. Required fields are marked *

Latest News