നാഫെഡ്‌ സൂപ്പര്‍ സ്റ്റോക്കിസ്‌റ്റുകളെയും വിതരണക്കാരെയും തേടുന്നു

Deepthi Vipin lal

ദേശീയ കാര്‍ഷിക സഹകരണ വിപണനഫെഡറേഷന്‍ (നാഫെഡ്‌) ആര്‍ബി ശാഖ സൂപ്പര്‍‌സ്റ്റോക്കിസ്റ്റുകളിലും വിതരണക്കാരിലുംനിന്ന്‌ അപേക്ഷ ക്ഷണിച്ചു. നാഫെഡ്‌ബ്രാന്റു ഉല്‍പന്നങ്ങള്‍ ഡല്‍ഹിയിലും ദേശീയതലസ്ഥാനമേഖലയിലും (എന്‍സിആര്‍) വില്‍ക്കാനും വിതരണം ചെയ്യാനുമാണിത്‌. താല്‍പര്യമുള്ളവര്‍ക്ക്‌ നാഫെഡിന്റെ റീട്ടെയില്‍ ബിസിനസ്‌ ബ്രാഞ്ച്‌ ഓഫീസിനെ സമീപിക്കാം. നാഫെഡ്‌, ഇ16/ബി1, ഇന്‍ഡസ്‌ട്രിയല്‍ എസ്റ്റേറ്റ്‌ മോഹന്‍ കോഓപ്പറേറ്റീവ്‌, ന്യൂഡല്‍ഹി 110044 എന്നാണ്‌ റീട്ടെയില്‍ ബിസിനസ്‌ ബ്രാഞ്ച്‌ ഓഫീസിന്റെ മേല്‍വിലാസം. ഇ-മെയില്‍ [email protected]/ [email protected]

Leave a Reply

Your email address will not be published. Required fields are marked *

Latest News