മുടങ്ങിയ ആനുകൂല്യങ്ങള്‍ ഉടന്‍ അനുവദിക്കണം: എംപ്ലോയീസ് കോണ്‍ഗ്രസ്
പ്രാഥമിക സഹകരണ സംഘങ്ങളിലെയും ആശുപത്രി,ക്ഷീരമേഖലകളിലെ സഹകരണസ്ഥാപനങ്ങളിലെയും ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന ശമ്പളപരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഉടന്‍ അനുവദിക്കണമെന്നു കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) പാലക്കാട് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. പരീക്ഷാബോര്‍ഡുമുഖേന മറ്റുജില്ലകളില്‍ നിയമനം ലഭിച്ചവര്‍ക്കു സ്വന്തംജില്ലയില്‍ ഒഴിവുണ്ടാകുമ്പോല്‍ നിയമനം ലഭിക്കാന്‍ 50% സംവരണം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. കെപിസിസി സെക്രട്ടറി പിവി രാജേഷ് ഉദ്‌ഘാടനം ചെയ്‌തു. ജില്ലാകോഓര്‍ഡിനേറ്റര്‍ സജിത് എം അധ്യക്ഷനായി. ചീഫ് കോഓര്‍ഡിനേറ്റര്‍ കോയിപ്പള്ളി മാധവന്‍കുട്ടി അംഗത്വവിതരണം നടത്തി. ആമ്പക്കാട്ട് സുരേഷ്, സന്തോഷ് ഏറാടികുളങ്ങര, കെ വി സന്തോഷ്, പാലക്കാട് നഗരസഭാ കോണ്‍ഗ്രസ് കമ്മറ്റി ചെയര്‍മാന്‍ എ കൃഷ്‌ണന്‍, ഷാംജോ ടി സി, കൃഷ്‌ണകുമാര്‍ എ വി, പ്രീത പി, മരുത റോഡ് ഗ്രാമീണസഹകരണവായ്‌പാസംഘം ഓണററി സെക്രട്ടറി ഷൈജു സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.