പുത്തരിയും കൊയ്ത്തുത്സവവും
കാസര്‍കോട്ടെ ബേഡഡുക്ക വനിതാ സര്‍വീസ് സഹകരണ സംഘം ബേഡകം – പൊന്നുര്‍പ്പാറ വയലില്‍ തരിശ്നിലം ഉള്‍പ്പെടെ 10 ഏക്കര്‍ സ്ഥലത്തു ഇറക്കിയ നെല്‍ക്കൃഷിയുടെ കൊയ്ത്തുത്സവവും പുത്തരിയും നടത്തിയത് നാടിന് നവ്യാനുഭവമായി. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് സംഘത്തിനു കീഴില്‍ നെല്‍ക്കൃഷി ഇറക്കുന്നത്. ജൈവ വളം മാത്രം ഉപയോഗിച്ച് കൃഷി ചെയ്യുന്ന നെല്ല് അരിയാക്കി പ്രകൃതി റൈസ് എന്ന പേരില്‍ സംഘം വിപണിയില്‍ ഇറക്കുന്നുണ്ട്.
കൊയ്ത്തുത്സവവും പുത്തരിയും ജില്ലാ പഞ്ചായത്തു പ്രസിഡന്റ് എ.ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. കൊയ്ത്തുത്സവത്തിന്റെ ഭാഗമായി നൂറുകണക്കിനാളുകള്‍ക്ക് പുത്തരി സദ്യയും പായസവും നല്കി. പരിപാടിയില്‍ സംഘം പ്രസിഡന്റ് വി. കെ. ഗൗരി അധ്യക്ഷയായി. സെക്രട്ടറി എ. സുധീഷ് കുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഗംഗ ബി. നന്ദിയും പറഞ്ഞു.
വാര്‍ഡ് മെമ്പര്‍ ഉമാവതി കെ, ടി. രാഘവന് മുന്നാട്, കുഞ്ഞിക്കൃഷ്ണന് മടക്കല്ല്, ഇ. കുഞ്ഞിക്കൃഷ്ണന് നായര്‍ മുന്നാട്, എ. ദാമോദരന്‍ മാസ്റ്റര്‍, ബാലന് തെക്കേക്കര, മുഹമ്മദ് കുഞ്ഞി ബേഡകം, റഹീം കുണ്ടടുക്കം, പി. കെ. രാഘവന് നായര്‍, ഇബ്രാഹിം ബി. കെ, അബ്ബാസ് ബി. കെ, ശംസുദ്ദീന്‍ ബി. കെ, ശ്രീജ വി. കെ, കോമളവല്ലി കെ. തുടങ്ങിയവര്‍ സംസാരിച്ചു.
[mbzshare]