കൊച്ചി മെട്രോയുടെ രണ്ടാം ഇടനാഴി രൂപീകരിക്കുന്നതിന് കേന്ദ്രം പൂര്‍ണ പിന്തുണ നല്‍കുമെന്ന് കേന്ദ്ര ഏവിയേഷന്‍ മന്ത്രി.

adminmoonam

കൊച്ചി മെട്രോയുടെ രണ്ടാം ഇടനാഴി രൂപീകരിക്കുന്നതിന് കേന്ദ്രം പൂര്‍ണ പിന്തുണ നല്‍കുമെന്ന് കേന്ദ്ര ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഉറപ്പുനൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന്  നടത്തിയ കൂടിക്കാഴ്ചയിലാണ് മെട്രോ വികസനം ചർച്ച ചെയ്തത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്കു വരെയുള്ള 11.2 കി.മി. കൊച്ചി മെട്രോ വികസിപ്പിക്കുന്നതാണ് പദ്ധതി. ഈ വിഷയത്തില്‍ പൊതുനിക്ഷേപ ബോര്‍ഡിന്റെയും കാബിനറ്റ് ചര്‍ച്ചയിലും ശുപാര്‍ശ ചെയ്യും. എയര്‍പോര്‍ട്ടില്‍ പോകുന്ന മെട്രോ യാത്രികര്‍ക്ക് ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ ചെക്ക് ഇന്‍ കൗണ്ടര്‍ അനുവദിക്കുന്നതും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടനത്തെ കേന്ദ്രം അനുകൂലിക്കുന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ടിന്റെ ടെണ്ടര്‍ അദാനിയ്ക്ക് സമാനമായി നല്‍കാമെന്ന് ടിയാല്‍ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രിസഭ തീരുമാനമെടുക്കുമെന്ന് കേന്ദ്രമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News