കൈത്തറി സംഘങ്ങള്‍ക്ക് ഓണത്തിന് മുമ്പ് കുടിശിക കൂലിയും പെന്‍ഷനും നല്‍കും- മന്ത്രി

[mbzauthor]

കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് നല്‍കാനുള്ള കുടിശിക കൂലിയും തൊഴിലാളി പെന്‍ഷനും ഓണത്തിന് മുമ്പ് നല്‍കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കോഴിക്കോട് ജില്ലാ കൈത്തറി നെയ്ത്തുത്സവം വടകര ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയയുകയായിരുന്നു അദ്ദേഹം.

സ്‌കൂള്‍ യൂണിഫോം പദ്ധതി നടപ്പാക്കിയതോടുകൂടിയാണ് പൂട്ടിപ്പോയ അവസ്ഥയില്‍ കിടന്ന കൈത്തറി സഹകരണസംഘങ്ങള്‍’ സജീവമായത്. വര്‍ഷത്തില്‍ 300 ഓളം തൊഴില്‍ ദിനങ്ങള്‍ തൊഴിലാളികള്‍ക്ക് ഉറപ്പ് വരുത്താനും മെച്ചപ്പെട്ട കൂലി ലഭിക്കാനും സര്‍ക്കാര്‍ സാഹചര്യമൊരുക്കി . ആകര്‍ഷകമായ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് പദ്ധതിയിലൂടെ നന്നായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഒരു മാസം ശമ്പളത്തിനു പുറമെ 5000 രൂപ വരെ അധിക വരുമാനം ഉറപ്പ് വരുത്താനും സാഹചര്യമൊരുക്കിയിട്ടുണ്ട് ഓണത്തിന് മുമ്പ് ഒരു കോടിയോളം രൂപ ഈയിനത്തില്‍ മാത്രം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ മുതിര്‍ന്ന കൈത്തറി നെയ്ത്തുകാരായ ടി.കെ.ഗോപാലന്‍, ബാലന്‍. ലക്ഷ്മി, സി .രംഭ, ഇ.കുഞ്ഞികൃഷ്ണന്‍, നാരായണി എന്നിവരെ ആദരിച്ചു. നെയ്ത്തുകാരുടെ മക്കളില്‍ എസ്.എസ്.എല്‍.സി. പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കും മന്ത്രി ഉപഹാരം നല്‍കി. വടകര നഗരസഭ ചെയര്‍മാന്‍ കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.രാജീവ് മുഖ്യ പ്രഭാഷണം നടത്തി. സി.ബാലന്‍, കൈത്തറി തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി.പി ഗോപാലന്‍, പ്രസിഡന്റ് എ.ടി ശ്രീധരന്‍ ,ടി. കേളു, കെ.എന്‍ ശ്രീധരന്‍, എ.വി ബാബു, കെ ബാലരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

[mbzshare]

Leave a Reply

Your email address will not be published.