കനത്ത മഴ: മഹാരാഷ്ട്രയില്‍ 7500 സംഘങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റി

Deepthi Vipin lal
മഹാരാഷ്ട്രയില്‍ മഴ കനക്കുമെന്ന കാലാവസ്ഥാ പ്രവചനത്തെത്തുടര്‍ന്ന് സഹകരണ സംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. 250 ല്‍ക്കൂടുതല്‍ അംഗങ്ങളുള്ള 7500 ലധികം ഭവനനിര്‍മാണ, വായ്പാ സംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണു സെപ്റ്റംബര്‍ 30 വരെ സഹകരണ വകുപ്പ് നിര്‍ത്തിവെച്ചത്.

സംസ്ഥാനത്ത് ഇരുനൂറ്റമ്പതോളം ഗ്രാമങ്ങള്‍ മഴക്കെടുതിയിലാണ്. 1368 വീടുകളും അപ്പാര്‍ട്ട്‌മെന്റുകളും തകര്‍ന്നിട്ടുണ്ട്. ഇനിയും മഴ കനത്താല്‍ സംഘങ്ങളില്‍ തിരഞ്ഞെടുപ്പു നടത്താന്‍ ബുദ്ധിമുട്ടാവും. അതിനാലാണു മാറ്റിവെച്ചത്. സംസ്ഥാനത്തു കാലവര്‍ഷം സാധാരണ സെപ്റ്റംബര്‍ മുപ്പതോടെ അവസാനിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News