നെതര്‍ലന്‍ഡ്സില്‍ നിന്നുള്ള ഡോ. ആന്ദ്രേ ഡെക്കറും ഡോ. ലിയണോര്‍ഡ് വീയും എം.വി.ആര്. കാന്‍സര്‍ സെന്റര്‍ സന്ദര്‍ശിച്ചു
നെതര്‍ലാന്‍ഡ്സിലെ മാസ്ട്രിച്ച് യൂണിവേഴ്സിറ്റിയിലെ ഡാറ്റാ സയന്റിസ്റ്റുകളായ ഡോ. ആന്ദ്രെ ഡെക്കറും ഡോ. ലിയണോര്‍ഡ് വീയും എം.വി.ആര്. കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചു. ശ്വാസകോശ അര്‍ബുദ ചികിത്സയെക്കുറിച്ചുള്ള ആഗോള പഠനമായ ARGOS സ്റ്റഡിയില്‍ എം.വി.ആര്. കാന്‍സര്‍ സെന്ററുമായി സഹകരിക്കുന്ന സ്ഥാപനമാണ് മാസ് ട്രിച്ച് യൂനിവേഴ്സിറ്റി. ഇതു സംബന്ധിച്ച് എം.വി. ആര്. കാന്‍സര്‍ സെന്ററും മാസ്ട്രിച്ച് യൂണിവേഴ്സിറ്റിയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഇന്ത്യയില്‍ എം.വി.ആര്. കാന്‍സര്‍ സെന്റര്‍ മാത്രമാണ് മാസ്ട്രിച്ച് യൂനിവേഴ്സിറ്റിയുമായി സഹകരിക്കുന്നത്. ഡോ: ആന്ദ്രേ ഡെക്കറും ഡോ. ലിയണോര്ഡും എം.വി.ആര്. കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരുമായി തങ്ങളുടെ ഗവേഷണാനുഭവങ്ങള്‍ പങ്ക് വെച്ചു. കൂടാതെ ഗവേഷണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു.
എം.വി.ആര്. കാന്‍സര്‍ സെന്റര്‍ ചെയര്മാന് സി.എന്‍. വിജയകൃഷ്ണന് ഇരുവരേയും പൊന്നാടയണിയിച്ചു. എം.വി.ആര്. കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഡയരക്ടര്‍ ഡോ. നാരായണന് കുട്ടി വാര്യര്‍, സെക്രട്ടറി കെ. ജയേന്ദ്രന്‍, കാലിക്കറ്റ് സിറ്റി സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ സി.ഇ. ചാക്കുണ്ണി, ഡോ: നിയാസ് പുഴയ്ക്കല്‍, ഡോ. അനൂപ് നമ്പ്യാര്‍, ഡോ. ദിനേശ് എം. എന്നിവരും റേഡിയേഷന് ഓങ്കോളജി വിഭാഗത്തിലെ ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.