അണ്ടൂര്‍ക്കോണം ബാങ്കിന്റെ നവീകരിച്ച കണിയാപുരം ആലുംമൂട് ശാഖ നവീകരിച്ചു
അണ്ടൂര്‍ക്കോണം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കണിയാപുരം ആലുംമൂട് ശാഖയുടെയും ബാങ്ക് ലോക്കറിന്റെയും ഉദ്ഘാടനം സഹകരണ മന്ത്രി വി.എന്‍.വാസവനും മുന്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും ചേര്‍ന്നു നിര്‍വഹിച്ചു. മന്ത്രി ജി.ആര് അനില്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം. ജലീല്‍, അണ്ടൂര്‍ക്കോണം പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാര്‍, ജില്ലാപഞ്ചായത്തംഗം ഉനൈസാ അന്‍സാരി, ബാങ്ക് പ്രസിഡന്റ് ബി.രാജേന്ദ്രകുമാര്‍, സി.പി.എം എല്‍.സി സെക്രട്ടറി ജെ. ഉണ്ണികൃഷ്ണന് നായര്‍, ബാങ്ക് സെക്രട്ടറി (ഇന്‍ചാര്‍ജ്) എസ്.പ്രസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.