ഓള്‍ കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നടത്തി

moonamvazhi

കേരളത്തിലെ അര്‍ബന്‍ ബാങ്കുകളിലും കാര്‍ഷിക വികസന ബാങ്കുകളിലും കേരളബാങ്കിലും ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നതിന് അടിയന്തിരമായി കമ്മിറ്റിയെ നിയമിക്കണമെന്നും സഹകരണ ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ഡി.എ ഉടന്‍ അനുവദിക്കണമെന്നും മലപ്പുറത്ത് ചേര്‍ന്ന ഓള്‍ കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

എ.ഐ.ബി.ഇ.എ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.എം ഹനീഫ അധ്യക്ഷത വഹിച്ചു. കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ.മുസക്കുട്ടി, അര്‍ബന്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് പവിത്രന്‍ കാര്‍ഷിക വികസന ബാങ്ക് കേന്ദ്ര കമ്മിറ്റി അംഗം പവിത്രന്‍, കെ.ബി.ഇ.സി ജില്ലാ സെക്രട്ടറി ഗിരീഷ് ബാബു തടത്തില്‍,പി.കെ.പാത്തുമ്മോള്‍, പ്രകാശ്.കെ, മുരളീധരന്‍.പി എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: കെ.പി.എം ഹനീഫ,(പ്രസിഡന്റ്), പ്രകാശ് കെ, നിസാര്‍ കള്ളിക്കല്‍, (വൈസ് പ്രസിഡന്റ്മാര്‍), ഗിരീഷ് ബാബുതടത്തില്‍ (സെക്രട്ടറി),
സദാനന്ദന്‍. കെ (ജോ.സെക്രട്ടറി) ഡിനു.കെ, ശ്രീപത് പി.കെ, പാത്തുമ്മോള്‍ പി.കെ (അസി :സെക്രട്ടറിമാര്‍), സമീറലി ഒ.പി (ട്രഷറര്‍).

Leave a Reply

Your email address will not be published. Required fields are marked *

Latest News