സഹകരണ മേഖലയിലെ കൂറ്റൻ പാർപ്പിട സമുച്ചയമായ ലാഡർ ക്യാപിറ്റൽ ഹിൽ അപ്പാർട്ട്മെന്റ് ഉദ്ഘാടനം ചെയ്തു

[mbzauthor]

സഹകരണ പ്രസ്ഥാനം കടന്നു ചെല്ലാത്ത ഒരു മേഖലയും കേരളത്തിലില്ലെന്ന് സഹകരണമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കേരള ലാൻഡ് റിഫോംസ് ആൻഡ് ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡർ) യുടെ കൂറ്റൻ പാർപ്പിട സമുച്ചയമായ ലാഡർ ക്യാപിറ്റൽ ഹിൽ അപ്പാർട്ട്മെന്റിന്റെ ഉദ്ഘാടനം തിരുവനന്തപുരം പാങ്ങപ്പാറയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനജീവിതത്തിന്റെ വിവിധ മേഖലകളായ സാമ്പത്തിക, വ്യാവസായിക, കാർഷിക, വിദ്യാഭ്യാസ, ആരോഗ്യ, നിർമ്മാണ മേഖലകളിലെല്ലാം തന്നെ സഹകരണ പ്രസ്ഥാനം കടന്നുച്ചെന്ന് അതിന്റേതായ സാധ്യതകളും സ്വാധീനവുമുറപ്പിച്ചു ജൈത്രയാത്ര തുടരുന്ന ഈ സാഹചര്യത്തിലാണ് ലാഡർ, സഹകരണ മേഖലയിലെ ഏറ്റവും വലിയ പാർപ്പിട സമുച്ചയം പൂർത്തിയാക്കിയിട്ടുള്ള സഹകരണ മേഖലയുടെ നല്ല പ്രവർത്തനത്തിന് സർക്കാറിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ലാഡറിന്റെ പൂർത്തീകരിച്ച ഒമ്പതാമത്തെ പ്രോജക്ടാണ് ലാഡർ ക്യാപിറ്റൽ ഹിൽ. 24 നിലകളിൽ രണ്ട് ടവറുകളിലായി 222 അപ്പാർട്ടുമെന്റുകളാണുള്ളത്. ഗസ്റ്റ് ലോഞ്ച്, ലൈബ്രറി ഹാൾ, ഹെൽത്ത് ക്ലബ്ബ്, ആംഫി തിയേറ്റർ, അസോസിയേഷൻ ഹാൾ, ചിൽഡ്രൻസ് പ്ലേ ഏരിയ, സ്വിമ്മിംഗ് പൂൾ, ജിം തുടങ്ങി ആധുനിക സൗകര്യങ്ങളും വിശാലമായ പാർക്കിംഗ് സൗകര്യവുമുണ്ട്.

കൊമേഴ്‌സ്യൽ കോംപ്ലക്‌സ് മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവിയും, ഹെൽത്ത് ക്ലബ് അബ്ദുൾ ഹമീദ് എംഎൽഎയും, സ്വിമ്മിംഗ് പൂൾ മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരനും, ആംഫി തീയേറ്റർ പ്ലാനിംഗ് ബോർഡ് മുൻ അംഗം സി.പി. ജോണും ഉദ്ഘാടനം ചെയ്തു. ടവർ വൺ, ടവർ- ടു നാമകരണം ജോയിന്റ് രജിസ്ട്രാർ നിസാമുദ്ദീൻ നിർവഹിച്ചു.

കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ലാഡർ ജനറൽ മാനേജർ.കെ.വി. സുരേഷ് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു.

കൗൺസിലർ സ്റ്റാലി ഡിക്രൂസ്, ഏറാമല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രൻ, പോലീസ് സഹകരണ സംഘം പ്രസിഡന്റ് ജി.ആർ. അജിത്ത്, കഴക്കൂട്ടം ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ് സുബൈർ കുഞ്ഞു, കോപ്പറേറ്റീവ് ഇൻഷുറൻസ് സൊസൈറ്റി ചെയർപേഴ്സൺ സി.ബി.ഗീത തുടങ്ങിയവർ ആശംസയർപ്പിച്ചു. ലാഡർ ചെയര്‍മാന്‍ സി.എൻ. വിജയകൃഷ്ണൻ സ്വാഗതവും ലാഡർ ഡയറക്ടർ അഡ്വ. എം.പി. സാജു നന്ദിയും പറഞ്ഞു.

 

[mbzshare]

Leave a Reply

Your email address will not be published.