ബാങ്ക് നിക്ഷേപം സുരക്ഷിതവും സുതാര്യവുമാക്കും: മന്ത്രി വി.എന്‍. വാസവന്‍

[mbzauthor]

സഹകരണ ബാങ്ക് മേഖലയിലെ നിക്ഷേപം സുരക്ഷിതവും സുതാര്യവുമാക്കുമെന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍. തൃശ്ശൂര്‍ വെങ്ങനശ്ശേരി സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ ഹെഡ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കരുവന്നൂര്‍ ബാങ്ക് വിഷയത്തില്‍ സമഗ്രമായ നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ ഉത്തരവിറക്കി. 20 ലക്ഷം രൂപ നിക്ഷേപം കരുവന്നൂര്‍ ബാങ്കില്‍ വന്നു. ഒരു രൂപ പോലും ബാങ്കിലെ നിക്ഷേപകര്‍ക്ക് നഷ്ടപ്പെടില്ല. ബാങ്കിലെ ഓഡിറ്റ് സമ്പ്രദായം ഓഡിറ്റ് ടീം ബാങ്കുകളില്‍ പരിശോധിക്കും. പുനരുദ്ധാരണ നിധിയും പ്രബാല്യത്തിലാക്കും. കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപകര്‍ക്ക് തുക തിരിച്ച് നല്‍കുന്ന പ്രക്രിയ നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്നും – മന്ത്രി പറഞ്ഞു.

ബാങ്ക് പ്രസിഡന്റ് പി.ആര്‍. കുട്ടപ്പന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് ബാങ്ക് കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷീനാ പറയങ്ങാട്ടില്‍, വി.ജി.വനജകുമാരി, പാറളം പഞ്ചായത്ത് പ്രസിഡന്റ് സുവിധ സുഭാഷ്, പി.ആര്‍.വര്‍ഗീസ്, ടി.ആര്‍.രമേഷ് കുമാര്‍, സി.ഒ.ജേക്കബ്, സുഭീഷ് കൊന്നയ്ക്ക പറമ്പില്‍, ജോയ് ഫ്രാന്‍സിസ്, റെജി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

മുന്‍കാല ബാങ്ക് പ്രസിഡന്റുാരായ കെ.കെ.വേലുക്കുട്ടി, കെ.ജെ.ജോസഫ്, സി.കെ. മുരളീധരന്‍ എന്നിവരെയും മികച്ച കുടുംബശ്രീ യൂണിറ്റുകള്‍, ബാങ്ക് ഉല്‍പ്പന്നമായ കോപ്രോ ഓയില്‍ മികച്ച വില്പന നടത്തിയ സ്ഥാപനങ്ങള്‍ എന്നിവയെ ആദരിച്ചു.

[mbzshare]

Leave a Reply

Your email address will not be published.