മാന്ദാംമംഗലം ക്ഷീരോല്‍പാദക സംഘം കോവിഡ് കിറ്റ് വിതരണം ചെയ്തു
തൃശ്ശൂര്‍ മാന്ദാംമംഗലം ക്ഷീരോല്‍പാദക സഹകരണ സംഘം കോവിഡ് പ്രതിരോധ കിറ്റ് വിതരണം ചെയ്തു. പള്‍സ് ഓക്‌സി മീറ്റര്‍, തെര്‍മോ മീറ്റര്‍, വേപോറൈസര്‍, എന്‍.95 മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവയാണ് കോവിഡ് കിറ്റിലുള്ളത്. കിറ്റിന്റെ വിതരണോദ്ഘാടനം പുത്തൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ മിനി റെജി നിര്‍വഹിച്ചു.
മുഴുവന്‍ പാല്‍ അളക്കുന്ന ക്ഷീരകര്‍ഷകര്‍ക്കും സംഘം സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം, മാനസിക സമ്മര്‍ദ്ദം നേരിടുന്നവര്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ കൗണ്‍സിലിങ്, സബ്‌സിഡി നിരക്കില്‍ വൈക്കോല്‍ വിതരണം, കപ്പ വിതരണം എന്നിവ സംഘത്തിന്റെ നേതൃത്വത്തില്‍ ചെയ്തുവെന്ന് സംഘം പ്രസിഡന്റ് ജോര്‍ജ് പന്തപ്പിള്ളി പറഞ്ഞു. പ്രസിഡന്റ് ജോര്‍ജ് പന്തപ്പിള്ളി അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി ഡേവീസ് കണ്ണൂക്കാടന്‍ സ്വാഗതവും ഭരണസമിതി അംഗം ശാന്ത ശെല്‍വം നന്ദി പറഞ്ഞു.