ഉത്തരാഖണ്ഡ് ജില്ലാ സഹകരണ ബാങ്കുകള്‍ 150 കോടിയുടെ കിട്ടാക്കടം തിരിച്ചുപിടിച്ചു
സര്‍കാരിന്റെയും മറ്റ് സഹകരണ സ്ഥാപനങ്ങളുടെയും പിന്തുണയോടെ ഉത്തരാഖണ്ഡിലെ സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും അത്ഭുതം സൃഷ്ടിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും 60 കോടി രൂപയുടെ ലാഭമുണ്ടാക്കി. ഇതിനു പുറമേ 150 കോടി രൂപയുടെ കിട്ടാക്കടം തിരിച്ചുപിടിക്കുകയും ചെയ്തു.
കിട്ടാക്കടം തിരിച്ച് പിടിക്കാന്‍ ഉത്തരാഖണ്ഡ് സഹകരണ മന്ത്രി ധന്‍ സിങ് റാവത്ത് മുന്‍കൈയെടുത്ത് നടത്തിയ പ്രചാരണം ഫലം കണ്ടു. ജില്ലാ സഹകരണ ബാങ്കുകള്‍ കഴിഞ്ഞ വർഷം കിട്ടാക്കടത്തിന്റെ പിടിയിലായിരുന്നു. കിട്ടാക്കടം തിരിച്ച് പിടിക്കുക മാത്രമല്ല ലാഭം ഉണ്ടാക്കുകയും ചെയ്തു. ജില്ലാ സഹകരണ ബാങ്കുകളില്‍ ഏറ്റവും കുടുതല്‍ ലാഭം ഉണ്ടാക്കിയത് ഉദാം സിങ് നഗര്‍ ജില്ലാ സഹകരണ ബാങ്കാണ്. ഇവരുടെ 2020-21ലെ മൊത്ത ലാഭം 7.05 കോടി രൂപയാണ്. രണ്ടാം സ്ഥാനത്തുള്ള തെഹ്രി-ഗഡ്‌വാള്‍ ജില്ലാ സഹകരണ ബാങ്കിന് 6.54 കോടി രൂപയുടെ ലാഭം കിട്ടി.
ഉത്തരാഖണ്ഡ് സംസ്ഥാന സഹകരണ ബാങ്ക് 13.23 കോടി രൂപയുടെ ലാഭം നേടി. ‘തുടര്‍ച്ചയായ അവലോകനവും കടുത്ത തീരുമാനങ്ങളും വഴിയാണ് സഹകരണ ബാങ്കുകളുടെ കിട്ടാക്കടം കുറച്ച് കൊണ്ടുവന്നതെന്ന് സഹകരണ മന്ത്രി ധന്‍ സിങ് റാവത്ത് പറഞ്ഞു. 2019-20ല്‍ കിട്ടാക്കടം 665 കോടി രൂപയായിരുന്നു. 2021 മാര്‍ച്ച് 31ന് 150 കോടി രൂപ കുറയ്ക്കാൻ സാധിച്ചു. തെഹ്രി-ഗഡ്‌വാള്‍ ജില്ലാ സഹകരണ ബാങ്കാണ് കിട്ടാക്കടം തിരിച്ച് പിടിച്ചതില്‍ ഒന്നാം സ്ഥാനത്ത്. 27.3 കോടി രൂപയാണ് തിരിച്ച് പിടിച്ചത്.
[mbzshare]