മലയിടംതുരുത്ത് സഹകരണ ബാങ്ക് പുക്കാട്ടുപടി ശാഖ തുറന്നു
നാടിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് സഹകരണമേഖലയില്‍ നടപ്പാക്കുന്നതെന്ന് സഹകരണമന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. മലയിടംതുരുത്ത് സര്‍വീസ് സഹകരണ ബാങ്കിന്റെ പുക്കാട്ടുപടി ബ്രാഞ്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പലിശരഹിതവായ്പകള്‍ നല്‍കുന്നത് സഹകരണ ബാങ്കുകള്‍മാത്രമാണെന്ന് മന്ത്രി വ്യക്തമാക്കി. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സഹകരണമേഖല നടത്തുന്ന ഇടപെടലുകളും ഫലപ്രദമാണ്.
വനിതകളുടെ 1152 സഹകരണ സംഘങ്ങളെ പുതിയ സംരംഭങ്ങളിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അവരുടെ സംരംഭങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപവരെ വ്യവസായവകുപ്പ് സബ്‌സിഡി നല്‍കും. ഇതുവഴി ഇരുപതിലേറെപ്പേര്‍ക്ക് ഒരു സംരംഭത്തില്‍മാത്രം തൊഴില്‍ നല്‍കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ പി.വി. ശ്രീനിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.ടി. വിജയന്‍ അധ്യക്ഷത വഹിച്ചു.
ഇന്ദ്രിയ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടര്‍ എം.ഡി. കുര്യന്‍, കരിമ്പനക്കല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ കെ.ടി. പോള്‍ എന്നിവരില്‍ നിന്ന് ആദ്യനിക്ഷേപം സ്വീകരിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ അലി കൊച്ചി ഐ ഫൗണ്ടേഷനെ ആദരിച്ചു. സി.കെ.വര്‍ഗീസ്, കെ.കെ. ഏലിയാസ്, ആര്‍.എം. രാമചന്ദ്രന്‍, വി.ജെ. വര്‍ഗീസ്, ജേക്കബ് സി. മാത്യു, സാബു പൈലി, എം.കെ. ജേക്കബ്, എം.കെ. അനില്‍കുമാര്‍, എ. ഹഫീസ് മുഹമ്മദ്, കെ. ഹേമ, സി.പി. രമ, കെ. കുഞ്ഞുമുഹമ്മദ്, ചാക്കോ പി. മാണി, ജിന്‍സ്.ടി. മുസ്തഫ, ടി.എ. തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു. സാഹിത്യമേഖലയിലെ പ്രതിഭകളായ എം.കെ. സുനില്‍കുമാര്‍, ജയന്‍ പുക്കാട്ടുപടി എന്നിവരെ ആദരിച്ചു.
[mbzshare]