സഹകരണ പ്രസ്ഥാനം ഗ്രാമീണ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ല്: വി.ഡി. സതീശൻ
സംസ്ഥാനത്തെ ഗ്രാമീണ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണ പ്രസ്ഥാനം എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കുന്നുകര റൂറൽ സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള വനിതാ സ്വാശ്രയ ഗ്രൂപ്പുകളുടെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാങ്ക് പ്രസിഡന്റ് പി.പി. ജോയി അധ്യക്ഷത വഹിച്ചു. സ്വാശ്രയ ഗ്രൂപ്പുകളുടെ വിവിധ ഉൽപ്പന്നങ്ങളുടെ വിപണനോദ്ഘാടനം റോജി. എം.ജോൺ എം.എൽ.എ നിർവഹിച്ചു.
അസിസ്റ്റൻറ് രജിസ്ട്രാർ സാജിത, പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, വൈസ് പ്രസിഡന്റ് എം.എ. അബ്ദുൽ ജബ്ബാർ, കെ.വി. രവീന്ദ്രൻ, ടി.എ. നവാസ്, ഷിബി പുതുശ്ശേരി, സാബിറ ബീവി, എ.ബി. മനോഹരൻ, കെ.വി. പോൾ, ഫ്രാൻസിസ് തറയിൽ, സി. യു. ജബ്ബാർ, എം.എ. സുധീർ, പി.പി. സെബാസ്റ്റ്യൻ, ബാങ്ക് സെക്രട്ടറി എ.സി. അമ്പിളി, പി.എ. ഡേവിസ് തുടങ്ങിയവർ സംസാരിച്ചു.