സഹകരണ സംഘം രജിസ്ട്രാർ ആയിരുന്ന വി. സനൽകുമാർ അന്തരിച്ചു: സംസ്കാരം ഇന്ന് 11ന് ശാന്തികവാടത്തിൽ.

adminmoonam

സഹകരണ സംഘം രജിസ്ട്രാറും ഓഡിറ്റ് ഡയറക്ടറുമായി സേവനമനുഷ്ഠിച്ചിരുന്ന വി. സനൽകുമാർ അന്തരിച്ചു. 62 വയസ്സായിരുന്നു. ആറു മാസത്തിലധികമായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് തിരുവന്തപുരം ശാന്തികവാടത്തിൽ നടക്കും.
തൃശ്ശൂർ ജില്ല കളക്ടർ, എക്സൈസ് കമ്മീഷണർ,തുടങ്ങി പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ സഹകരണ ഓഡിറ്റ് ഡയറക്ടറായാണ് വിരമിച്ചത്. കോഴിക്കോട് വടകര സ്വദേശിയാണ്. തിരുവനന്തപുരം വട്ടിയൂർക്കാവ് ഹരിത നഗറിലെ വീട്ടിലേക്ക് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി. ലീന സനൽ ആണ് ഭാര്യ. പൂജ, ആകാശ് എന്നിവർ മക്കളാണ്.
ഉദ്യോഗസ്ഥരിലെ സൗമ്യ മുഖവും സഹായകമനസ്കനും വലിയ സൗഹൃദത്തിന് ഉടമയുമായിരുന്നു അന്തരിച്ച സനൽകുമാർഎന്നു കേരള സഹകരണ ഫെഡറേഷൻ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News