പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് എല്ലാത്തരം സർവീസും നൽകുന്ന ലോക്കൽ സർവീസ് പ്രൊവൈഡർ എന്ന രീതിയിലേക്ക് സഹകരണ സ്ഥാപനങ്ങൾ മാറണമെന്ന് പ്രമുഖ സഹകാരി അഡ്വക്കേറ്റ് എസ്.ജയസൂര്യൻ.

[mbzauthor]

പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് എല്ലാത്തരം സർവീസും നൽകാൻ കഴിയുന്ന ലോക്കൽ സർവീസ് പ്രൊവൈഡർ എന്ന രീതിയിലേക്ക് സഹകരണ സ്ഥാപനങ്ങൾ മാറണമെന്ന് പ്രമുഖ സഹകാരി അഡ്വക്കേറ്റ് എസ്.ജയസൂര്യൻപറഞ്ഞു. അങ്ങനെവരുമ്പോൾ തീർച്ചയായും ജനങ്ങൾ ഈ സർവീസ് മേഖലയെ സംരക്ഷിക്കും. അതിന്റെ ഭാഗമായി സ്വാഭാവികമായും സഹകരണസംഘങ്ങൾ സാമ്പത്തികമായി ഭദ്രത കൈവരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബാങ്കിങ്ങിന് അപ്പുറം മറ്റു സേവന മേഖലകളിലേക്ക് മാറിയാൽ മാത്രമേ സഹകരണ സ്ഥാപനങ്ങൾക്ക് വരുംകാലങ്ങളിൽ നിലനിർത്താൻ സാധിക്കൂ. സഹകരണമേഖലയുടെ അതിജീവനത്തെ സംബന്ധിച്ച ആശയങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യജീവിതത്തിൽ മനുഷ്യനു ആവശ്യം വരുന്ന ഏതുകാര്യത്തിനും ഉത്തരം കിട്ടാവുന്ന സെന്ററുകൾ ആയി സഹകരണ സ്ഥാപനങ്ങൾ മാറണം. ഒപ്പം തുടർ സേവനവും ഉറപ്പുവരുത്തണം. വയനാട് ജില്ലയിൽ കുരങ്ങുശല്യം ആണ് ബുദ്ധിമുട്ടെങ്കിൽ കുട്ടനാട് കൊയ്ത നെല്ല് സംഭവിക്കുന്നതാണ് പ്രശ്നം. ഇത്തരത്തിൽ പ്രാദേശികമായും വ്യക്തിപരമായും ഉണ്ടാകുന്ന നിസ്സാരകാര്യങ്ങൾ വരെ പരിഹരിക്കപ്പെടുന്ന ഇടമായി സഹകരണസംഘങ്ങൾ മാറണം. ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾക്ക് മാന്യമായ ഫീസ് ഈണ്ടാക്കാം. അത് സന്തോഷത്തോടെ അവർ നൽകും. മറ്റു പല സ്ഥാപനങ്ങളും തുടക്കത്തിലുള്ള സേവനങ്ങൾ പിന്നീട് ഇല്ലാതാകും. സഹകരണ സ്ഥാപനങ്ങളിൽ നിന്ന് ആവശ്യങ്ങൾക്കനുസരിച്ച് തുടർ സേവനങ്ങൾ ഉറപ്പുവരുത്തുന്നതോടെ ജനങ്ങൾ സംഘങ്ങൾക്ക് ഒപ്പം നിൽക്കുകയും സ്വാഭാവികമായും സംഘങ്ങൾ സമ്പന്നമാകുകയും ചെയ്യും.

പ്രാദേശിക സർവീസ് പ്രൊവൈഡർ എന്ന നിലയിലേക്ക് സഹകരണ സംഘങ്ങളുടെ ബൈലോ യിൽ മാറ്റം വരുത്തുകയും അതിനു സഹകരണ ഉദ്യോഗസ്ഥരുടെ നൂലാമാലകൾ ഒഴിവാക്കി സ്വാഭാവികമായ അനുമതി ലഭിക്കുകയും വേണം. ഇതോടെ സഹകരണ സംഘങ്ങൾക്ക് കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കും. സേവനവും തുടർ സേവനവും വിശ്വാസവും കൂടി ചേരുന്നതോടെ സഹകരണസംഘങ്ങളുടെ ഏറ്റവും വലിയ വരുമാനം ഇതു വഴിയായി മാറുമെന്നും മീനച്ചിൽ സർവീസ് സഹകരണ ബാങ്ക് മുൻ വൈസ് പ്രസിഡണ്ടും ബിജെപി കർഷകമോർച്ച സംസ്ഥാന പ്രസിഡണ്ട് കൂടിയായ കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു.

[mbzshare]

Leave a Reply

Your email address will not be published.