മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂവാറ്റുപുഴ താലൂക്ക് എംബ്രോയിഡറി തൊഴിലാളി വെൽഫയർ സഹകരണ സംഘം സംഭാവന നൽകി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂവാറ്റുപുഴ താലൂക്ക് എംബ്രോയിഡറി തൊഴിലാളി വെൽഫയർ സഹകരണ സംഘം സംഭാവന നൽകി. സംഘം പ്രസിഡന്റ് എം.എസ്. സുരേന്ദ്രൻ മൂവാറ്റുപുഴ അസിസ്റ്റൻറ് രജിസ്ട്രാർ വിജയകുമാറിന് കൈമാറി. യൂണിറ്റ് ഇൻസ്പെക്ടർ രഞ്ജിത്ത്, സംഘം സെക്രട്ടറി പി.എൻ.നിജാമോൾ എന്നിവർ സന്നിഹിതരായിരുന്നു.
കോവിഡിനെ പ്രതിരോധിക്കുവാൻ എല്ലാവരും മാസ്ക് ദരിക്കൂ എന്ന ക്യാമ്പയിന്റെ ഭാഗമായി സംഘത്തിന്റെ ആഭിമുഖ്യത്തിൽ മുവാറ്റുപുഴയിൽ മാസ്ക് സൗജന്യമായി വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം മുവാറ്റുപുഴ എസ്.ഐ സൂഫി നിർവഹിച്ചു. സംഘം
പ്രസിഡൻറ് എം.എസ്. സുരേന്ദ്രൻ ബോർഡ് മെമ്പേഴ്സ്ആയ എം.എസ്.വിൽസൺ, ഉദയപ്പൻ, സുബ്രഹ്മണ്യൻ സെക്രട്ടറി പി.എൻ.നിജാമോൾ എന്നിവർ പങ്കെടുത്തു.