സഹകരണ മേഖലയിലെ ഇൻകം ടാക്സ് വിഷയം- കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ പോലും സംസ്ഥാന സർക്കാരിന്ആയില്ലെന്ന്‌ കേരള കോ..ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട്

adminmoonam

സഹകരണ മേഖലയും അതിലെ ജീവനക്കാരനും അഭിമുഖീകരിക്കുന്ന പ്രതിസന്ധിയും പ്രശ്നങ്ങളും പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 3,4,5,6 തീയ്യതികളിൽ സെക്രട്ടറിയേറ്റ് നടയിൽ സത്യാഗ്രഹ സമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡണ്ട് ജോഷ്വാ മാത്യു പറഞ്ഞു..ഇൻകം ടക്സ് വിഷയത്തിൽ സഹകരണ മേഖലക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കുന്നവർ വിഷയം കേന്ദ്ര ഗവൺമെന്റിന്റെ ശ്രദ്ധയിൽ പെടുത്താൻ പോലും യാതൊരു ശ്രമവും നടത്തിയില്ല എന്നത് സംസ്ഥാന സർക്കാറിന് ഈ വിഷയത്തിലുള്ള കാപട്യമാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News