കോടതിയിൽ പോകാത്ത ജീവനക്കാർ ഞങ്ങളോടൊപ്പമാണെന്ന മുസ്ലിംലീഗ് വാദം ബാലിശമെന്ന് ഡിസ്റ്റിക് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ.

adminmoonam

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരളാ ബാങ്കിൽ ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പോകാത്ത ജീവനക്കാർ ഞങ്ങളോടൊപ്പമാണെന്ന ഇസ്മയിൽ മൂത്തേടത്തിന്റെ പ്രസ്താവന പൂർണ്ണമായും അബദ്ധ ജഡിലമാണെന്ന് ഡിസ്റ്റിക് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചു.മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ റിട്ടു ഫയൽ ചെയ്യുന്നതിനായി സംഘടന മലപ്പുറം ജില്ലാ കമ്മിറ്റി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ റിട്ട് ഫയൽ ചെയ്തിരിക്കുന്ന 263 പേർക്ക് പുറമെയുള്ളവർ ലീഗുകാരോടൊപ്പമാണെന്ന ഇസ്മായിലിന്റെ വാദം ബാലിശമാണ്.

കേരള ബാങ്കിനെതിരെ കേസ്സ് നൽകാത്ത യു.ഡി.എഫ് ഭരണ സമിതികളുള്ള പ്രാഥമിക സംഘങ്ങൾ കേരള ബാങ്കിന് അനുകൂലമാണെന്നു വ്യഖ്യാനിച്ചാൽ ഇസ്മായിൽ മൂത്തേടം അംഗീകരിക്കുമോയെന്ന് സംഘടന ചോദിച്ചു.ജില്ലാ ബാങ്കിൽ നടക്കുന്ന സമരം പൊളിക്കാൻ ഉള്ള ശ്രമം പരാജയപ്പെട്ട ജാള്യതയാണ് ലീഗ് നേതാവിന്. ജീവനക്കാരിൽ 20 പേരെ പോലും കേരള ബാങ്കിനെതിരായ നിലപാടിൽ ഒപ്പം നിർത്താൻ ലീഗ് നേതൃത്വത്തിനായിട്ടില്ലെന്ന് സംഘടനാ സെക്രട്ടറി പി. അലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News