മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുൽത്താൻ ബത്തേരി താലൂക്ക് സറ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് കോ ഓപ്പറേറ്റീവ് സൊൈറ്റി ജീവനക്കാർ സംഭാവന നൽകി.

adminmoonam

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുൽത്താൻ ബത്തേരി താലൂക്ക് സറ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് കോ ഓപ്പറേറ്റീവ് സൊൈറ്റി ജീവനക്കാർ സംഭാവന നൽകി. 1,66,962/- രൂപയുടെ ചെക്ക് സുൽത്താൻബത്തേരി സഹകരണ സംഘം അസിസ്റ്റൻൻ്റ് രജിസ്ട്രാർ എൻ. അജിലേഷിന് കൈമാറി. സംഘത്തിൻ്റെ പൊതുനന്മ ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപയും, സർക്കാർ ഓഫീസുകൾക്കും, പൊതുജനങ്ങൾക്കുമായി സാനിറ്റൈസർ, മാസ്ക്ക് എന്നിവയും കൈമാറിയിട്ടുണ്ട്.ഇതോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംഘം പ്രസിഡണ്ട് എ.ജെ. ഇമ്മാനുവൽ, സെക്രട്ടറി എം.ആർ. പ്രകാശ്, ഡയറക്ടർ വി.ജെ. ഷാജി, എ.കെ. ജയരാജ്, ഓഫീസ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News