2004, 2009 ശമ്പള പരിഷ്കരണത്തിൽ ശമ്പളത്തിൽ കുറവ് വന്നിട്ടുള്ള ജീവനക്കാർക്ക് സമയബന്ധിത ഹയർ ഗ്രേഡിന് റീ-ഓപ്ഷൻ അനുവദിച്ചു.

adminmoonam

 

2004, 2009 ശമ്പള പരിഷ്കരണ ഉത്തരവുകൾ പ്രകാരമുള്ള ശമ്പളം നിർണയത്തിൻമേൽ ഓഡിറ്റ് തടസ്സവാദം മുഖേന ശമ്പളത്തിൽ കുറവ് വന്നിട്ടുള്ള ജീവനക്കാർക്ക് സമയബന്ധിത ഹയർ ഗ്രേഡിന് റീ- ഓപ്ഷൻ അനുവദിച്ച് ധനകാര്യ വകുപ്പ് ഉത്തരവായി.

നിലവിലെ ഉത്തരവുകളിൽ  നിലനിൽക്കുന്ന പ്രധാന പ്രശ്നം ശമ്പളം ഫിക്സ് ചെയ്തു വർഷങ്ങൾക്കുശേഷം അനുവദിച്ച ഓപ്ഷൻ തെറ്റാണ് എന്ന് ഓഡിറ്റ് ലൂടെ കണ്ടുപിടിക്കുകയും വലിയ തുകകൾ തിരിച്ചടക്കാൻ ആവശ്യപ്പെടുന്ന നിർദ്ദേശങ്ങൾ അനേകം കോടതി വ്യവഹാരങ്ങൾ ഉണ്ടാകുന്നതിന് കാരണം ആക്കിയിരുന്നു. ഭരണപരമായി സംഭവിക്കുന്ന തെറ്റിന് ജീവനക്കാർ വില നൽകേണ്ടി വരുകയും സാമ്പത്തിക ബാധ്യതകൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും ഒറ്റത്തവണ തീർപ്പാക്കൽ എന്ന രീതിയിൽ 2004, 2009 ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരമുള്ള ശമ്പളം നിർണയത്തിൽ ഓഡിറ്റ് തടസ്സവാദം മുഖേന ശമ്പളത്തിൽ കുറവുണ്ടായിട്ടുള്ള  ജീവനക്കാർക്ക് മാത്രമായി നിബന്ധനകൾക്ക് വിധേയമായി സമയബന്ധിത ഹയർഗ്രേഡിനു റീ-ഓപ്ഷൻ അനുവദിച്ച് ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News